SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കര്‍ണാടകവും കേരളവും പ്രോട്ടോക്കോള്‍ ബന്ധം പിന്‍വലിച്ചു
December 17, 2012, 3:12 am

കോട്ടയം: കര്‍ണാടകവും കേരളവും തമ്മില്‍ മന്ത്രിമാരുടെ മുന്നറിയിപ്പില്ലാത്ത സന്ദര്‍ശങ്ങളെചൊല്ലി തുറന്ന പോരിലേക്ക്. കേരളവുമായി നിലനിന്ന അതിഥി സ്വീകരണത്തിലെ പ്രോട്ടോക്കോള്‍ ബന്ധം കര്‍ണാടക റദ്ദാക്കി. കര്‍ണാടകയ്ക്കു തിരിച്ചടിയായി തൊട്ടുപിന്നാലെ കേരളവും ഇത് പിന്‍വലിച്ചു. ഇനി മുഖ്യമന്ത്രി ഒഴികെ കേരളത്തിലെ മന്ത്രിമാര്‍ അങ്ങോട്ടും അവിടെനിന്നു മന്ത്രിമാര്‍ ഇങ്ങോട്ടും വന്നാല്‍ വാഹനമോ സുരക്ഷയോ താമസമോ ഇരു സര്‍ക്കാരുകളും ഒരുക്കില്ല. സര്‍ക്കാറിന്റെ അതിഥിയായി കണക്കാക്കില്ല. തിരിഞ്ഞുനോക്കില്ലെന്ന് ചുരുക്കം. മുന്നറിയിപ്പില്ലാതെ കേരളത്തിലെ ചില മന്ത്രിമാര്‍ ഔദ്യോഗികമായി വിവരങ്ങള്‍ കൈമാറാതെയുളള ബാംഗ്ളൂര്‍ സന്ദര്‍ശനമാണ് കര്‍ണാടകയെ ചൊടിപ്പിച്ചതെന്നാണു സൂചന. അവിടെ എത്തിയശേഷം പ്രോട്ടോക്കാള്‍ പ്രകാരമുളള സുരക്ഷയും വാഹനവും മറ്റു സൌകര്യവും ആവശ്യപ്പെടുന്നത് പതിവായി തുടര്‍ന്നു കര്‍ണാടകം കേരളത്തെ നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഒടുവിലാണ് പ്രോട്ടോക്കോള്‍ ബന്ധം റദ്ദാക്കി ഉത്തരവിറക്കിയതും നടപടികളിലേക്ക് കടന്നതും.  ഈ ഉത്തരവ് കേരളത്തിന് ലഭിച്ചയുടനെ കേരളവും കര്‍ണാടകയ്ക്കു നല്‍കുന്ന പ്രോട്ടോക്കോള്‍ സൌകര്യം റദ്ദാക്കി. ശബരിമല ദര്‍ശനം ഒഴിച്ചാല്‍ കേരളത്തിലേക്ക് കര്‍ണാടക മന്ത്രിമാരുടെ യാത്ര വളരെ ചുരുക്കമാണെന്നതാണ് കര്‍ണാടക കടുത്ത തീരുമാനമെടുക്കാന്‍ കാരണം. എന്നാല്‍ കേരളത്തിലെ ചില മന്ത്രിമാരുടെ യാത്ര കണക്കെടുത്താല്‍ ബാംഗ്ളൂര്‍ യാത്ര അധികമാണുതാനും. മിക്കവാറും എല്ലാ സംസ്ഥാനങ്ങളുമായി കേരളത്തിന് കൃത്യമായ വ്യവസ്ഥകളോടു കൂടിയ പ്രോട്ടോക്കോള്‍ ബന്ധം നിലവിലുണ്ട.്.