SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശിവഗിരി സന്ദേശ പ്രചാരണപദയാത്ര ഇന്ന് പുറപ്പെടും
December 15, 2012, 3:56 am

പാലക്കാട്: ഇക്കൊല്ലത്തെ ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുളള സന്ദേശപ്രചാരണയാത്ര പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍ നിന്ന് തുടക്കം. മലബാറില്‍ ആദ്യമായുളള യാത്രാ ശനിയാഴ്ച രാവിലെയാണ് പുറപ്പെടുന്നതെങ്കിലും ഔപചാരിക ഉദ്ഘാടനം വൈകീട്ട് ക്ഷേത്ര സന്നിധിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്നു. ശിവഗിരി ട്രഷര്‍ പരമാനന്ദ സ്വമി, പദയാത്ര ക്യാപ്റ്റന്‍ കെ.കെ കൃഷ്ണാനന്ദബാബുവിന് പതാക കൈമാറി നിര്‍വഹിച്ചു. ശ്രീനാരയണ ഗുരുവിന്റെ സമാധി സ്ഥലമായ വര്‍ക്കല ശിവഗിരിയില്‍ ഡിസംബര്‍ 30, 31 തീയതികളിലാണ് തീര്‍ഥാടന ഉത്സവം. തീര്‍ഥാടനത്തിന് 80 വര്‍ഷം തികയുന്ന ഇക്കുറി ഗുരു ശിലാസ്ഥാപനം നടത്തിയ പാലക്കാട് യാക്കര വിശ്വേശ്വരക്ഷേത്രത്തില്‍ നിന്നാണ് ശിവഗരിയിലേക്ക് പദയാത്ര പുറപ്പെടുന്നത്. ഗുരുവിന്റെ തങ്കവിഗ്രഹം വഹിച്ചുകൊണ്ടുളള സ്വര്‍ണരഥത്തോടുകൂടിയുളള പദയാത്രയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 115 പേര്‍ പങ്കെടുക്കും. വര്‍ക്കല ശിവഗിരി ശ്രീനാരയണ ധര്‍മസംഘം  ട്രസ് റ്റിന്റെ നേതൃത്വത്തില്‍ ഗുരുധര്‍മ പ്രചാരണ സഭയുടെയും പാലക്കാട് പൌരാവലിയുടെയും സഹകരണത്തോടെയാണ് പദയാത്ര. ഔപചാരിക ഉദ്ഘാടനത്തിനും പദയാത്രികര്‍ക്ക് യാത്രാമംഗളങ്ങള്‍ നേരാനുമായി ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പരമാനന്ദ സ്വാമി ഭദ്ര ദീപം കൊളുത്തി. മുന്‍ എം.പി വി.എസ് വിജയരാഘവന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

 
 

OTHER NEWS FROM THIS SECTION


more news