SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആലപ്പുഴക്കാഴ്ചകള്‍ കാണാന്‍ ഇനി സീ ആലപ്പുഴ ബസ് സര്‍വീസ്
December 14, 2012, 3:40 am

ആലപ്പുഴ: സീ കുട്ടനാട് ബോട്ട് സര്‍വീസ് മാതൃകയില്‍ സീ ആലപ്പുഴ ബസ് സര്‍വീസ് ആരംഭിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പിക്നിക് സ്പോട്ട് സ്വകാര്യ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ കരാര്‍ നല്‍കാനും യോഗം തീരുമാനിച്ചു. പിക്നിക് സ്പോട്ട് നിലവില്‍ ശോചന്യാവസ്ഥയിലാണ്. ഇതു പരിഹരിച്ച് കുടുതല്‍ ആകര്‍ഷീണിയമായ നിലയില്‍ നടത്തുകയാണു ലക്ഷ്യം. കരാറെടുക്കുന്നയാള്‍ക്ക് ഡിപിടിസിയുടെ നിബന്ധനകള്‍ അനുസരിച്ച് സ്ഥാപനങ്ങളോ കടകളോ ഇതില്‍ പ്രവര്‍ത്തിപ്പിക്കാം. നിശ്ചിത വാടകയും ഡിപിസിയ്ക്ക് നല്‍കണം. വിജയ് പാര്‍ക്കില്‍ 10 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ഉടന്‍ സ്ഥാപിക്കും. നെഹ്റു ട്രോഫി ജലമേളയുടെ ഫണ്ട് ഉപയോഗിച്ചാണ് അവ വാങ്ങുക. പാര്‍ക്കില്‍ നിലവിലുളള കളി ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കുന്നതിനും തീരുമാനിച്ചു. ഡിപിസിയുടെ രണ്ടു പഴയ ബോട്ടുകളുടെ ലേലം ഇന്നു രണ്ടിന് ഡിപിസി ഓഫിസില്‍ നടക്കും.  ഇവ ലേലത്തില്‍ വിറ്റ ശേഷം ലഭിക്കുന്ന തുക ഉപയോഗിച്ച് പുതിയ ശിക്കാര ബോട്ടുകള്‍ വാങ്ങാനും തീരുമാനമുണ്ട്. ഹൌസ് ബോട്ടുകളില്‍ ജിപിആര്‍എസ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇതിന്റെ മാതൃക കാണിക്കുന്നതിനു ഹൌസ് ബോട്ട് ഉടമകളുടെ യോഗം ഉടന്‍ വിളിക്കും. യോഗത്തില്‍ കളക്ടര്‍ പി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

 
 

OTHER NEWS FROM THIS SECTION


more news