SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കൃഷി യന്ത്രവല്‍കൃതമാകുമ്പോള്‍ വേണം പാടത്തും ഊര്‍ജ സംരക്ഷണം
December 14, 2012, 2:33 am

പാലക്കാട്: യന്ത്രവല്‍കൃത കൃഷിരീതികള്‍ വ്യാപിക്കുമ്പോള്‍ കാര്‍ഷിക മേഖയിലുണ്ടാകുന്ന അമിത ഊര്‍ജ ഉപയോഗം നിയന്ത്രിക്കാനും നടപടി വരുന്നു. ലക്ഷകണക്കിന് ലീറ്റര്‍ ഇന്ധനം ഇപ്രകാരം ലാഭിക്കാമെന്നാണു വിലയിരുത്തല്‍. കാര്‍ഷിക വിജ്ഞാപന കേന്ദ്രമാണ് ഇത്തരം ഊര്‍ജ സംരക്ഷണ മാതൃകകള്‍ ഒരുക്കുന്നത്. ലളിത രീതികളും ഉപകരണങ്ങളും ഉപയോഗിച്ച് 40 ശതമാനത്തിലേറെ ഇന്ധനലാഭവും സമയലാഭവും മികച്ച വിളവും നല്‍കുകയാണ് ലക്ഷ്യം. ജില്ലയിലെ ഒരു ലക്ഷം ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷി ഇപ്രകാരം വിജയിപ്പിക്കാമെന്നാണ് വിജ്ഞാന കേന്ദ്രത്തിന്റെ പ്രതീക്ഷ. ഉഴവിനായി ഉപയോഗിക്കുന്ന ഊര്‍ജം ജില്ലയില്‍ വളരെ കൂടുതലാണെന്നും ഇതു പരിഹരിക്കാന്‍ കാര്‍ഷിക സര്‍വകലാശാല നിര്‍മിച്ച ചെളിപ്പൂട്ടിനുളള കെഎയു പഡ്ലര്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ പറയുന്നു. 40 ശതമാനം ഇന്ധനം ഇപ്രകാരം ലാഭിക്കാം ചെളിപ്പൂട്ടിന് സാധാരണ 35 എച്ച്പിയുടെ ട്രാക്റുകള്‍ക്ക് ഒരു മണിക്കൂറില്‍ നാലര ഡീസല്‍ ചെലവാകും. പഡ്ലര്‍ ഉപയോഗിച്ചാല്‍ ഒരു ഹെക്ടര്‍ സ്ഥലം ഉഴുതുന്നതിന് രണ്ടുമണിക്കൂര്‍ ലാഭമുണ്ട്. ജില്ലിയിലെ പഡ്ലര്‍ ഉപയോഗിച്ചാല്‍ 10 ലക്ഷം ലിറ്റര്‍ ഡിസല്‍ വരെ ലാഭിക്കാനാകുമെന്ന് ഉപകരണം കണ്ടുപിടിച്ച കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേധാവി ഡോ. ഷാജി ജയിംസ് പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news