SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഇനി തട്ടുകടകള്‍ക്കും ഫൈവ് സ്റ്റാര്‍
December 13, 2012, 3:57 am

തൊടുപുഴ: ഹൈക്ളാസ് തട്ടുകടകള്‍ വരുമ്പോള്‍ ഇടുക്കിയിലെ തട്ടുകടകള്‍ വൃത്തിയുടെ പുത്തന്‍ പാഠങ്ങള്‍ പഠിക്കും. തട്ടുകടകളെ നക്ഷത്രനിലവാരമുളളതാക്കാന്‍ 79 നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖയാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിഐസ്എസ്) തയ്യാറാക്കിയിരിക്കുന്നത്. ഇത് നിലവില്‍ വരുന്നതോടെ കൂടുതല്‍ മെച്ചപ്പെട്ട ഭക്ഷണം സാധാരണ നിരക്കില്‍ തട്ടുകടകളില്‍ നിന്നും ലഭിക്കും എന്നതാണു പ്രത്യേകത. രാത്രി സമയങ്ങളില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്നതു തട്ടുകടകളാണ്. സാധാരണക്കാരായ ജനങ്ങളാണ് കൂടുതലും തട്ടുകടകളെ  ആശ്രയിക്കുന്നത്. രുചികരമായ ഭക്ഷണമാണെങ്കിലും വൃത്തിയുടെ കാര്യത്തില്‍ പൊതുസ്ഥലങ്ങളിലും മറ്റും വൈകുന്നേരത്തോടെ സജീവമാകുന്ന ഇത്തരം തട്ടുകടകളിലെ തൊഴിലാളികള്‍ക്ക് ഇതുവരെയും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ ബിഐസിന്റെ മാര്‍ഗരേഖ നിലവില്‍ വരുന്നതോടെ തട്ടുകടകളുടെ നിലവാരം ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇടക്കാലത്ത് വന്‍കിട ഹോട്ടലുകളിലുണ്ടായ ഭക്ഷ്യവിഷബാധയുടെ വാര്‍ത്തകള്‍ ആളുകളെ ഹോട്ടലുകളില്‍ നിന്ന് അകറ്റിയിരുന്നു. അതിനെ തുടര്‍ന്ന് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തുകയും വൃത്തിഹീനമായവ പൂട്ടിക്കുകയും ചെയ്്്തിരുന്നു. എന്നാല്‍ ഹോട്ടലിന്റെ കാര്യത്തിലെന്നപോലെ തട്ടുകടകളുടെ ഗുണനിലവാരം കൂടി മെച്ചപ്പെടുത്താനുളള അധികൃതരുടെ തീരുമാനം സന്ദര്‍ഭോചിതമാണെന്നാണു വിലയിരുത്തല്‍.