SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അന്യസംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടക പ്രവാഹം
December 13, 2012, 3:57 am

ശബരിമല: സന്നിധാനത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നുളള തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങി. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുളള തീര്‍ഥാടകരാണ് ഇപ്പോള്‍ കൂടുതലായി എത്തുന്നത്. കഴിഞ്ഞ വര്‍ഷം മുല്ലപെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ എത്താന്‍ കഴിയാത്ത ആയിരക്കണക്കിനു തീര്‍ഥാടകരും ഇത്തവണ എത്തിതുടങ്ങി. എരുമേലിയില്‍ പെട്ട കെട്ടി കാല്‍നടയായും വാഹനത്തിലും തമിഴ് ഭക്തര്‍ ധാരളമായി എത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി പമ്പയില്‍ നിന്നു തെങ്കാശി, പഴനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും 20 സംസ്ഥാനന്തര സര്‍വീസ് തുടങ്ങി. ഇതിനു പകരമായി തമിഴ്നാട് സ് റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ചെന്നെ, മധുര, ട്രീച്ചി, തെങ്കാശി എന്നിവിടങ്ങളില്‍ നിന്നു പമ്പക്കു സര്‍വീസ് ആരംഭിച്ചു. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിനെന്നത്തുന്ന തീര്‍ഥാടകരില്‍ ഏറെയും തീവണ്ടിയെയാണ് ആശ്രയിക്കുന്നത്. ദര്‍ശനത്തിനായി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുമ്പോള്‍ തീവണ്ടിയില്‍ മുന്‍കൂര്‍ ടിക്കറ്റ് ബുക്കു ചെയ്ത് എത്തിയ അയ്യപ്പന്‍മാരുടെ മടക്കയാത്രയ്ക്കു തടസ്സം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട വന്‍തിരക്കിന് അല്‍പ്പം ശമനം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇന്നലെ പതിനെട്ടാംപടി കയറാനുളള കാത്തുനില്‍പ്പ് അഞ്ചുമണിക്കുറായി കുറഞ്ഞിട്ടുണ്ട്.