SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കെ.പി.എസ് മേനോന്‍ പുരസ്കാരം ബാലമുരളികൃഷ്ണ ഏറ്റുവാങ്ങി
December 13, 2012, 3:08 am

ഒറ്റപ്പാലം: ചേറ്റൂര്‍ ശങ്കരനാരയര്‍ മെമ്മോറിയല്‍ കള്‍ച്ചറല്‍ ട്രസ്റ്റിന്റെ കെ.പി.എസ് മേനോന്‍ പുരസ്കാരം സംഗീതജ്ഞന്‍ ഡോ.ബാലമുരളികൃഷ്ണയ്ക്ക് നല്‍കി. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ പുരസ്കാരം സമ്മാനിച്ചു. നമ്മുടെ സംഗീതം ലോകത്തിന്റെ സംഗീതമാണ്. മനസ്സിന്റെ വികാരമാണ് സംഗീതത്തിലൂടെ ആവിഷ്കരിക്കുന്നത്. അറിവിന്റെയും സംഗീതത്തിന്റെയും കാര്യത്തില്‍ താനെന്നും ബാലനാണ്. തന്നില്‍ നിന്നുണ്ടാകുന്ന സംഗീതം മുന്‍കൂട്ടി നിശ്ചിയിച്ച പ്രകാരമല്ല. സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് ബാലമുരളികൃഷ്ണ പറഞ്ഞു. വിനയം നഷ്ടമായി തന്റെ പാത  കാണാതാകുന്നതാണ് കേരളത്തിലെ കലാകാരന്‍മാര്‍ക്ക് പറ്റുന്ന ച്യുതിയെന്ന് കെ.ജയകുമാര്‍ പറഞ്ഞു.

 
 

OTHER NEWS FROM THIS SECTION


more news