SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
150 സിസി ശ്രേണിയിലേക്ക് ഹ്യോസങ്ങും
December 11, 2012, 4:39 am

പ്രകടനകഷമതയേറിയ ബൈക്കുകളില്‍ നിന്ന് കമ്യൂട്ടര്‍ വിഭാഗത്തിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യോസങ് തയ്യാറെടുക്കുന്നു. 2014 ആകുമ്പോള്‍ കമ്പനിയുടെ 150 സി.സി ബൈക്ക് വില്‍പ്പനയ്ക്കെത്തുമെന്നാണു ഹ്യോസങ് പങ്കാളിയായ ഡി.എസ്.കെ മോട്ടോ വീല്‍സ് മേധാവി ഷിരീഷ് കുല്‍ക്കര്‍ണി നല്‍കുന്ന സൂചന. ഈ ബൈക്ക് പുറത്തിറക്കുന്നതിനു മുന്നോടിയായി മഹാരാഷ്ട്രയിലെ സത്താറയില്‍ കമ്പനി പുതിയ നിര്‍മാണശാലയും സ്ഥാപിക്കുന്നുണ്ട്. ഫാക്ടറി മിക്കവാറും അടുത്ത ഓഗസ്റ്റിലോ സെപ്റ്റംബറിലോ പ്രവര്‍ത്തന സജ്ജമാവും. ഇറക്കുമതി ചെയ്ത് ടയറുകളും ബാറ്ററിയും പെയിന്റ്ുമെല്ലാമാണു ജി ടി.250 ആറില്‍ ഉപയോഗിക്കുന്നത്; ബൈക്കിനു വില കൂടാനുളള കാരണങ്ങളിലൊന്നും ഈ ഇറക്കുമതി തന്നെ. ഇത്തരം ഭാഗങ്ങള്‍ കൂടി പ്രാദേശികമായി സമാഹരിക്കാന്‍ സാധിച്ചാല്‍ ബൈക്കിന്റെ വില ഇനിയും കുല്‍ക്കര്‍ണിയുടെ കുറയ്ക്കാനാകുമെന്നാണ്  കണക്കുകൂട്ടല്‍. വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഹ്യോസങ് ഈ മാസം അഞ്ചു പുതിയ ഷോറൂമുകള്‍ തുറക്കുന്നുണ്ട്. ജനുവരിയില്‍ നാലു പുതിയ ഡിലര്‍ഷിപ്പുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ ഷോറുമിലും സര്‍വീസ് സെന്റര്‍ സൌകര്യവും കമ്പനി ലഭ്യമാക്കുന്നുണ്ട്.