![]() |
![]() |
|
സാറാ ജോസഫിന് പത്മപ്രഭാ സ്മാരക പുരസ്കാരം
December 11, 2012, 4:09 am
കല്‍പ്പറ്റ : ആധുനിക വയനാടിന്റെ ശില്പികളില് പത്മപ്രഭാഗൌഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്കാരം പ്രശസ്ത എഴുത്തുകാരി സാറാജോസഫിന്. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ വിഖ്യാത പത്രപ്രവര്‍ത്തകനും നയതന്ത്രജ്ഞനുമായ കുല്‍ദീപ് നയ്യാര്‍ പുരസ്കാരം സമര്‍പ്പിച്ചത്. 75000 രൂപയും പത്മരാഗക്കല്ലുപതിച്ച ഫലകവും പ്രശസ്തിപത്രമടങ്ങുന്നതാണ് അവാര്‍ഡ്. 1996 മുതല്‍ തുടര്‍ച്ചയായി ഈ പുരസ്കാരം നല്കിവരുന്നു. പത്മപ്രഭാഗൌഡരുടെ 50-ാം വാര്‍ഷികം കൂടിയാണിപ്പോള്‍. മികച്ച എഴുത്തുകാരിയാണ് സാറാജോസഫെന്ന് പുരസ്കാരം നിര്‍വഹിച്ചുകൊണ്ട് കുല്‍ദീപ് നയ്യാര്‍ അഭിപ്രായപ്പെട്ടു. മലയാളത്തില്‍ മാത്രമല്ല അവര്‍ ഇംഗ്ളീഷിലും നന്നായി അറിയപ്പെടുന്നു. സാധാരണ മനുഷ്യരുടെ വികാരങ്ങള്‍ പ്രതിഫലിക്കുന്നതാണ് ഉത്തമ സാഹിത്യകൃതികള്‍. സാറാജോസഫിന്റെ കൃതികള്‍ ഇത്തരത്തില്‍ കാലം അടയാളപ്പെടുത്തിയവയാണെന്ന് കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. ഇന്ത്യയുടെ യഥാര്‍ഥ വൈവിധ്യം പ്രാദേശിക ഭാഷകളിലാണ് പ്രതിഫലിക്കുന്നത്. ഹിന്ദിക്ക് പുറത്തുളള ഭാഷകളെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്താനും ഭരണകൂടം തയ്യാറായില്ലെങ്കില്‍ ഇന്ത്യയുടെ വൈവിധ്യം തന്നെ അപകടത്തില്‍ പെടുമെന്നതിന് സംശയമില്ല. കുല്ദീപ്നാര് പറഞ്ഞു. |
||
![]() |
![]() |