SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത ഇനി ഓര്‍മ
December 10, 2012, 3:39 am

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ സീനിയര്‍ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ ബര്‍ണബാസ് കാലം ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് തിരുവല്ല പുഷ്പഗിരി ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലധികമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികത്സയിലായിരുന്നു. അങ്കമാലി, കോട്ടയം, ഇടുക്കി, വടക്കുകിഴക്കന്‍ അമേരിക്ക തുടങ്ങിയ ഭന്ദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത ആയിരുന്നു. അമേരിക്കന്‍ ഭന്ദ്രാസനമെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും വിരമിച്ച ശേഷം പാമ്പാടി പൊത്തന്‍പുറം മാര്‍ കുരിയാക്കോസ് ദയാറായില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇടുക്കി ഭന്ദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്നു. അങ്കമാലി, കോട്ടയം സഹായ മെത്രാപ്പോലീത്തയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓര്‍ത്തഡോക്സ് വൈദിക സെമിനാരി അധ്യാപകന്‍, കോഴഞ്ചേരി മെഡിക്കല്‍ ആസ്പത്രി ചാപ്ളയിന്‍, വനിതാസമാജം, ബാലികാസമാജം, എന്നിവയുടെ പ്രസിഡന്റ് സഭ സഭാവ കോളേജുകളുടെ കോര്‍പ്പറേറ്റ് മാനേജര്‍ തുടങ്ങി ഒട്ടേറ ചുമതലകള്‍ വഹിച്ചു. ഭൌതിക ശരീരം ചൊവ്വാഴ്ച വരെ പാമ്പാടി ദയറാ ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ചൊവ്വാഴ്ച 12ന് പാമ്പാടി ദയാറയില്‍ ഉച്ച നമസ്കാര ശേഷം ഒരു മണിയോടെ വിലാപയാത്രയായി കോട്ടയം പഴയ സെമിനാരിലേക്ക് കൊണ്ടുപോകും. 2 മണിമുതല്‍ മൂന്നുമണിവരെ സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. അതിനുശേഷം കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് മെഡിക്കല്‍ മെഷീന്‍ ആസ്പത്രയിലേക്ക് കൊണ്ടുപോകും. 5 മണിമുതല്‍ 6 മണിവരെ ആസ്പത്രിയില്‍ പൊതുദര്‍ശനത്തെ തുടര്‍ന്ന് മാതൃഇടവകയായ സെന്റ് പീറ്റേഴ്സ് ആന്‍ഡ് പോള്‍സ് പള്ളിയിലെത്തിക്കും. ബുധനാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ പൌലോസ് ദ്വതിയന്‍ കാതോലിക്ക ബാവയുടെ പ്രധാന കാര്‍മ്മിക തത്വത്തില്‍ കബറടക്ക ശുശ്രൂഷ നടക്കും. മലങ്കര ഓര്‍ത്തഡോക്സഭ ബുധനാഴ്ച വരെ ദു:ഖാചരണം നടത്തുമെന്ന് പരിശുദ്ധ കാതോലിക്ക ബാവ അറിയിച്ചു.