SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അരിവില നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍
December 8, 2012, 3:10 am

തൃശ്ശൂര്‍: അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്രത്തില്‍ നിന്ന് അധികമായി ലഭ്യമാക്കുന്ന അരി 18 രൂപ 50 പൈസയ്ക്ക് വിപണിയിലെത്തിക്കുമെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. അരിവില നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും വ്യക്തമാക്കി. കേന്ദ്രം അനുവദിച്ച ഒരുലക്ഷം മെട്രിക് ടണ്‍ അരി ഉടന്‍ പൊതുവിപണിയില്‍ എത്തിക്കും. പൂഴ്ത്തിവെയ്പ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. അതിന്റെ ഭാഗമായി റെയ്ഡുകള്‍ വ്യാപകമാക്കും. കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതാണ് ഇപ്പോഴത്തെ വിലവര്‍ധനയ്ക്ക് കാരണമെന്നും സംശയിക്കുന്നതായും അനുപ് ജേക്കബ് പറഞ്ഞു. അരി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. എപിഎല്‍ അരിവിഹിതം കുറച്ചതും മാവേലി സ്റ്റോറുകള്‍ വഴി ന്യായവിലയ്ക്ക് യഥേഷ്ഠ അരി ലഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രതികരണം.