SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മനോഹാരിതയില്‍ മുങ്ങി ചക്രാത്ത ടൌണ്‍
December 8, 2012, 2:34 am

ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് ഏകദേശം 90 കിലോമീറ്റര്‍ അകലെയായി പട്ടാളക്കാരുടെ തന്ത്രപ്രധാന താവളമായ ചക്രാത്ത് ടൌണ്‍ഷിപ്പ്. ബ്രിട്ടീഷ് ഭരണകാലത്ത് 1866ലാണ് ചക്രാത്തയിലെ കന്റോണ്‍മെന്റ് ആരംഭിക്കുന്നത്. ജോണ്‍സാരി ഗോത്രക്കാരുടെ ജോണ്‍സാര്‍, ബാവര്‍ എന്നിവരുടെ ശ്രമഫലമായാണ് 1901-ല്‍ ചക്രാത്ത എന്ന പട്ടാള പട്ടണമായത്. ചക്രാത്ത മേഖലയിലെ കല്‍സിയില്‍ അശോകന്റെ കാലത്ത് സ്ഥാപിച്ച ശിലാഫലകം ഇന്നും സംരക്ഷിക്കുന്നുണ്ട്. ചക്രാത്ത കണ്ടുമടങ്ങാന്‍ കുറഞ്ഞത് മൂന്നുദിവസമെങ്കിലുമെടുക്കും. ആദ്യദിനം ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലോ, മസൂരിയിലോ എത്തി താമസിക്കാം. അടുത്തദിവസം രാവിലെ ചക്രാത്തയിലേക്കുള്ള യാത്ര തുടരാം. മറ്റു വഴികളുണ്ടെങ്കിലും ഉത്തരാഖണ്ഡ് ടൂറിസം വിഭാഗമായ ഗഡ്വാള്‍ മണ്ഡല്‍ മസൂരി വഴിയുള്ള യാത്രയാണ് ഉപദേശിക്കുന്നത്. മസൂരിയുടെ താഴ് വാരങ്ങളിലൂടെ കറങ്ങിയിറങ്ങിയെത്തുന്നത് യമുന പൂളില്‍. പര്‍വതത്തില്‍ നിന്നിറങ്ങി താഴ്വാരത്തുള്ള യമുനയുടെ ശുദ്ധമായ മുഖം ഇവിടെ കാണം. യമുന നദിക്കുമുകളിലൂടെ പാലം നിര്‍മ്മിച്ചതിനാലാണ് യമുന പൂള്‍ എന്നു സ്ഥലത്തിന് നാമകരണം ചെയ്യപ്പെട്ടത്. തുടര്‍ന്നുള്ള യാത്രയില്‍ അപൂര്‍വയിനം പക്ഷികളെയും അതിമനോഹരങ്ങളായ പൂക്കളും കണ്ട് വനഭംഗിയുടെ ദൃശ്യത ആസ്വദിക്കാം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 700 അടിയുയരത്തിലാണ് ചക്രാത്ത. ചക്രാത്ത, കൈലാന എന്നീ കുന്നുകളുടെയിടയില്‍ ചക്രാത്തയെന്ന ചെറുപട്ടണം. ടൈഗര്‍ ഫോള്‍സാണ് ചക്രാത്തയിലെ പ്രധാന ആകര്‍ഷണം. ഉയരത്തില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്തായ ഈ വെള്ളച്ചാട്ടത്തിന് ഏകദേശം 315 അടി ഉയരമുണ്ട്. ചക്രാത്തയില്‍നിന്ന് 13 കിലോമീറ്ററകലെ സമുദ്രനിരപ്പില്‍നിന്ന് 9400 അടി ഉയരത്തിലാണ് ദിയോബന്‍ പര്‍വത ശിഖരം. വാഹനത്തിലെത്താവുന്ന ഏറ്റവും ഉയരത്തിലുള്ള സ്ഥലം. നടക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സമുദ്രനിരപ്പില്‍ നിന്ന് 11000 അടി ഉയരത്തിലുള്ള മറ്റൊരു ശിഖരത്തിലുമെത്താം. ചക്രാത്ത അധികം വികസിച്ചിട്ടില്ലാത്ത വിനോദ സഞ്ചാര കേന്ദ്രമായതുകൊണ്ട് തന്നെ താമസത്തിനുള്ള സൌകര്യങ്ങള്‍ നന്നേ കുറവാണ്.

 
 

OTHER NEWS FROM THIS SECTION


more news