SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഹരിത കെട്ടിടനയം വരുന്നു: നിര്‍മാണ മേഖലയിലും ഇനി ഹരിത സമീപനം
December 8, 2012, 2:27 am

കണ്ണൂര്‍: സംസ്ഥാനത്തും കെട്ടിടനിര്‍മാണത്തില്‍ ഹരിത സമീപനം വരുന്നു. വീടുകളുള്‍പ്പെടെ നിര്‍മാണം പരിസ്ഥിതി ഹരിതമാക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കരട് ഹരിത കെട്ടിട നയത്തിന് രൂപം നല്‍കിയതോടയാണിത്. വളരെക്കുറച്ച് ഊര്‍വും വെളളവും ഉപയോഗിക്കുകയും പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതമേല്‍ക്കുകയും ചെയ്യുന്ന സ്വയം പര്യാപ്ത കെട്ടിടങ്ങളാണ് നിര്‍മിക്കുന്നതെന്ന് ഉറപ്പാക്കുകയാണ് നയത്തിന്റെ ലക്ഷ്യം. വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടങ്ങളെ വിവിധ ഭാഗങ്ങളായി തിരിക്കുകയും സ്വീകരിച്ചിട്ടുളള ഹരിത ആശയങ്ങളുടെ അടിസ്ഥാനത്തില്‍ റേറ്റിങ് നല്‍കുകയും ചെയ്യും. റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലും വസ്തുനികുതിയിലും ഇളവ് അനുവദിക്കാനും ശുപാര്‍ശയുണ്ട്. കെട്ടിട നിര്‍മാണത്തില്‍ ഹരിത സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നയം നിര്‍ദേശിക്കുന്നു. ഇതുവഴി സാധാരണ കെട്ടിടത്തില്‍ നിന്ന് വ്യത്യസ്തമായി വൈദ്യുതി ഉപയോഗം 40 മുതല്‍ 60 ശതമാനംവരെയും കുറയ്ക്കാനാവുമെന്ന് കണക്കാക്കുന്നു. ഹരിത കെട്ടിട ആശയത്തിന് പ്രോത്സാഹനം നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഇന്‍സെന്റീവിനും ശുപാര്‍ശയുണ്ട്.

 
 

OTHER NEWS FROM THIS SECTION


more news