SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതലത്തില്‍ ആക്ഷന്‍ പ്ളാന്‍
December 7, 2012, 4:13 am

കല്‍പറ്റ: ജില്ലയില്‍ നടപ്പാക്കുന്ന ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു ജില്ലാതലത്തില്‍ ആക്ഷന്‍ പ്ളാന്‍ രൂപികരിക്കണമെന്നു നിയമസഭയുടെ പ്ളബിക് അക്കൌണ്ട് കമ്മിറ്റി ആവശ്യപ്പെട്ടു. കാരാപ്പുഴ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി എന്നീ വിഷയങ്ങളില്‍ തെളിവെടുപ്പു നടത്തവേയാണ് സമിതി ഇതിനുളളനിര്‍ദേശം നല്‍കിയത്. എജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയങ്ങളിലെ സ്ഥിതിഗതി വിലയിരുത്തി നടപടികള്‍ നിര്‍ദേശിക്കുന്നതിനാണ് സമിതി ജില്ലയിലെത്തിയത്. നിലവിലുളള പ്ളാനിങ് പ്രകിയയില്‍ മാറ്റം വേണം. ഊരുകൂട്ടം തദ്ദേശ ഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവ ഓരോ സ്ഥലത്തും നടപ്പാക്കേണ്ട ക്ഷേമവികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കണം. ഇവ ജില്ലാതലത്തില്‍ ക്രോഡീകരിച്ചു ജില്ലാതല ആക്ഷന്‍ പ്ളാന്‍ ഉണ്ടാക്കണം. ഫണ്ടുകള്‍ അനുവദിച്ചു കിട്ടുമ്പോള്‍ ഈ ആക്ഷന്‍ പ്ളാനിലെ മുന്‍ഗണനക്രമത്തില്‍ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നു ചെയര്‍മാന്‍ ഡോ. തോമസ് ഐസക് പറഞ്ഞു. കാരാപ്പുഴ പദ്ധതി നടത്തിപ്പിനായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പ്രകീയ പൂര്‍ത്തിയാക്കത്തില്‍ സമിതി അതൃപ്തി പ്രകടിപ്പിച്ചു.

 
 

OTHER NEWS FROM THIS SECTION


more news