SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ജപ്പാനില്‍ ശക്തമായ ഭൂചലനം: സുനാമിക്ക് സാധ്യത
December 7, 2012, 3:02 am

ടോക്കിയോ: ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി.  പ്രാദേശിക സമയം വൈകിട്ട് 5.15 ഓടെയാണു (ഇന്ത്യന്‍ സമയം 1.48) ഭൂചലനം ഉണ്ടായത്. തലസ്ഥാന നഗരമായ ടോക്കിയോയിലും ഭൂകമ്പം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ മിനിറ്റുകളോളം കുലുങ്ങി വിറച്ചു. കിഴക്കന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 36 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായതെന്ന് യു.എസ്. ജിയേളജിക്കല്‍ സര്‍വേ അറിയിച്ചു. തലസ്ഥാനമായ ടോക്കിയേയില്‍പ്പോലും ഭൂകമ്പത്തിന്റെ ആഘാതം അനുഭവപ്പെട്ടു. തിരകള്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.  ശാന്തസമുദ്രത്തില്‍ വ്യാപകമായി സുനാമി ഭീഷണിയില്ലെന്ന് അമേരിക്ക കേന്ദ്രമായുള്ള പെസഫിക് സുനാമി വാണിങ് കേന്ദ്രം അറിയിച്ചു. എന്നാല്‍ സുനാമിയുണ്ടായാലത് പ്രാദേശികതലത്തില്‍ വന്‍നാശം വിതയ്ക്കാമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഫുക്കുഷിമ ആണവനിലയത്തിനു ഭീഷണിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണു പ്രാഥമിക നിഗമനം. 2011 നു മാര്‍ച്ച് വടക്കുകിഴക്കന്‍ തീരത്ത് ഇതേ തീവ്രതയില്‍ ഉണ്ടായ ഭൂചലനത്തിനു തുടര്‍ന്നുണ്ടായ സുനാമിയിലും 19,0000 പേര്‍ മരിച്ചിരുന്നു. ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തു. അന്നു ഫുക്കുഷിമ ആണവനിലയത്തിനും കേടുപാടുകള്‍ സംഭവിച്ചു. 1923 ലുണ്ടായ വന്‍ഭൂചലനത്തില്‍ 1,4000 പേര്‍ കൊല്ലപ്പെട്ടതാണ് ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം. 1995ല്‍  ഇവിടെയുണ്ടായ ഭൂചലനത്തില്‍ 6000ത്തില്‍ അധികം പേര്‍കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം വിനാശകരമായ ഇരുപത്തിയഞ്ചോളം വന്‍ ഭൂകമ്പങ്ങള്‍ ജപ്പാനില്‍ ഉണ്ടായി. റിക്ടര്‍ സ്കെയില്‍ രേഖപ്പെടുത്തുന്ന ഭൂചലനം ജപ്പാനില്‍ സര്‍വസാധാരണമാണ്.    മിയാഗിയുടെ തീരമേഖലയിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. 50 സെന്റീ മീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്. ശാന്തസമുദ്രത്തില്‍ വ്യാപകമായി സുനാമി ഭീഷണിയില്ലെന്ന് അമേരിക്ക കേന്ദ്രമായുള്ള പെസഫിക് സുനാമി വാണിങ് കേന്ദ്രം അറിയിച്ചു. എന്നാല്‍ സുനാമിയുണ്ടായാലത് പ്രാദേശികതലത്തില്‍ വന്‍നാശം വിതയ്ക്കാമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. eഭൂകുഷിമ ആണവപ്ളാന്റിലുണ്ടായ ചേര്‍ച്ച ലോകമെങ്ങും ആശങ്കയുയര്‍ത്തിയിരുന്നു. പരിസരമേഖലയില്‍നിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചുമാറ്റേണ്ടിയും വന്നു.
.