SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഫിലിപ്പിന്‍സ്: ബോഭ ചുഴലിക്കൊടുങ്കാറ്റില്‍ മരണസംഖ്യ 230
December 5, 2012, 4:23 am

മനില: ഫിലിപ്പീന്‍സില്‍ നാശംവിതച്ച ‘ബോഭ’ ചുഴലിക്കാറ്റിലും പേമാരിയിലും മരിച്ചവരുടെ എണ്ണം 230 ആയി. നൂറുകണക്കിനാളുകളെ കാണാതായി. സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വന്‍പ്രഹരശേഷിയുള്ള ബോഭ ചുഴലിക്കൊടുങ്കാറ്റ് ബുധനാഴ്ച വടക്കന്‍ പലവാന്‍ മേഖലയിലാണ് കരയ്ക്കണഞ്ഞത്. 40,000 പേരെ ഇതിനകം താത്കാലിക അഭയസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം പലയിടത്തും വൈദ്യുതിബന്ധം നഷ്ടമായി. ഗതാഗതവും തടസ്സപ്പെട്ടു. മിക്കയിടവും വെള്ളത്തിനടിയിലാണ്. മണ്ണിടിച്ചിലില്‍ പലകെട്ടിടങ്ങളും വീടുകളും തകര്‍ന്നു. ഖനന പ്രവശ്യയായ കോംപോസ്ടല താഴ്വരയിലാണ് ബോഭ ചുഴലി കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വരുത്തിയത്. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. വ്യാഴാഴ്ചയോടെ ചുഴലിക്കൊടുങ്കാറ്റ് തെക്കന്‍ ചൈനക്കടലിലേക്ക് എത്തുമെന്നാണ് പ്രവചനം.