SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എയര്‍സെല്‍ കേരളത്തില്‍നിന്ന് പിന്‍വാങ്ങുന്നു
December 4, 2012, 2:44 am

കൊച്ചി: രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ എയര്‍സെല്‍ കേരള സര്‍ക്കിളില്‍
നിന്ന് പൂര്‍ണമായി പിന്‍വാങ്ങുന്നു. ഒരുമാസത്തിലേറെയായി ഇതിനായുളള നീക്കങ്ങള്‍ അതീവരഹസ്യമായി പുരോഗമിക്കുകയാണ്. ട്രായ് നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടാണ് എയര്‍സെല്‍ കേരളം വിടുന്നത്. ഇതിന്റെ ആദ്യപടിയായി പോസ്റ്റ്പെയ്ഡ് സേവനങ്ങള്‍ ഈ മാസം അവസാനത്തോടെ തന്നെ നിര്‍ത്തുകയാണ്. ഡിസംബര്‍ 31നകം പ്രീപെയ്ഡിലേക്ക് മാറണമെന്ന്  പോസ്റ്റ്പെയ്ഡ് വരിക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. അല്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പുതിയ പ്രീപെയ്ഡ് കണക്ഷനും കമ്പനി വിതരണം ചെയ്യുന്നില്ല. റീച്ചാര്‍ജ് കൂപ്പണുകളുടെ വിതരണവും നിര്‍ത്തിവെച്ചിരിക്കുകയാണ്. 15 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കിയാണ് ഈ നടപടി. ആജീവനാന്ത സേവനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് കമ്പനി കേരള വിപണി പിടിച്ചത്. എന്നാല്‍ ഇപ്പോള്‍ നോട്ടീസ് പോലും നല്‍കാതെ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുകയാണ്. ട്രായ് നിയമനുസരിച്ച് ടെലികോം കമ്പനികള്‍ ഏതെങ്കിലുമൊരു സര്‍ക്കിളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ മുന്നോടിയായി ഉപഭോക്താക്കള്‍ മറ്റ് കമ്പനികളിലേക്ക് കണക്ഷന്‍ മാറ്റാന്‍ ഒരു മാസത്തെ നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ സ്പെക്ട്രം നിലനിര്‍ത്തികൊണ്ടുതന്നെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് എയര്‍സെല്‍ പദ്ധതിയിട്ടിരിക്കുന്നത്.