SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നസ്ലിമിന് സര്‍ക്കാറിന്റെ അഭിനന്ദനം;നാടിന്റെ സ്വീകരണം
December 3, 2012, 2:54 am

എടക്കര: നീല നക്ഷത്രത്തെ കണ്ടെത്തിയ യുവ ശാസ്ത്രജ്ഞ നസ്ലീം നീലങ്കോടിന് അഭിന്ദന പ്രവാഹം. നസ് ലീമിന്റെ തുടര്‍പഠനത്തിനും ഗവേഷണത്തിനും ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് മന്ത്രിമാരും ഉന്നത രാഷ്ട്രീയ, സാമൂഹിക നേതാക്കളുമുള്‍പ്പടെ നിരവധിപേര്‍ ടെലിഫോണിലൂടെയും നേരിട്ടും ആശംസകളര്‍പ്പിച്ചു. പഞ്ചായത്ത് ഭരണസമിതി പൊതുസ്വീകരണവും നല്‍കി. മലപ്പുറം എടക്കര സ്വദേശിയായ നസ് ലിമിന്റെ നേതൃത്വത്തില്‍ അയര്‍ലന്‍ഡില്‍ നടന്ന ഗവേഷണത്തിലാണ് ഇന്ദ്രനീലം പോലെ തിളങ്ങുന്ന സിര്‍ക്കോണിയം നക്ഷത്രത്തെ കണ്ടെത്തിയത്. ഞായറാഴ്ച മാതൃഭൂമിയില്‍ വാര്‍ത്ത കണ്ടതിനെത്തുടര്‍ന്ന് രാവിലെത്തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നസ്ലീമിനെ ഫോണില്‍ വിളിച്ചു. കേന്ദ്രമന്ത്രി ഇ. മുഹമ്മദ് സംസ്ഥാന മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി.കെ അബ്ദൂ റബ്ബ് , എം.മുനീര്‍ തുടങ്ങിയവര്‍ അഭിനന്ദനമറിയിച്ചു.