SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സ്ളീപ്പര്‍ ക്ളാസിലും നാളെ മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
November 30, 2012, 2:38 am

ന്യൂഡല്‍ഹി: ശനിയാഴ്ച മുതല്‍ തീവണ്ടിയില്‍ രണ്ടാം ക്ളാസ് സ്ളീപ്പര്‍ ക്ളാസിലും യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡില്ലാതെ യാത്ര ചെയ്യുന്നവരെ ടിക്കറ്റില്ലാത്തവരായി കണക്കാക്കി പിഴ ഈടാക്കും. തീവണ്ടികളിലെ കവര്‍ച്ച തടയാനും ടിക്കറ്റ് കരിഞ്ചന്തയടക്കമുളള തട്ടിപ്പുകള്‍ തടയാനും ഇതുപകരിക്കുമെന്ന് റെയില്‍വേ പറയുന്നു. നിലവില്‍ എ.സി.ത്രി ടയര്‍, എ.സി.ടു ടയര്‍ ഫസ്റ്റ് ക്ളാസ് യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. തത്കാല്‍ ടിക്കറ്റും ഇ-ടിക്കറ്റും ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് നേരെത്തേ തന്നെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.