SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നേത്രദാനത്തിന് സന്നദ്ധരായി ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ മാതൃകയായി
November 28, 2012, 3:50 am

മാനന്തവാടി: നേത്രദാനത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും നേത്രദാന സമ്മത പത്രങ്ങള്‍ നല്‍കി. ജ്യോതിര്‍ഗമയ പദ്ധതിയുടെ ഭാഗമായി നേത്രദാനത്തിന്റെ പ്രാധാന്യം കുടുംബങ്ങളിലെത്തിക്കുന്നതിനായി സ്കൂളില്‍ ബോധവത്കരണ ക്ളാസും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. പ്രധാനധ്യാപിക  സിസ്റ്റര്‍ ഡിവോണ, പിടിഎ. പ്രസിഡന്റ് എം.പി ശശികുമാര്‍ എന്നിവരില്‍ നിന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുല്‍ അഷ്റഫ് ഏറ്റുവാങ്ങി. ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ്, ഷൈനിമൈക്കിള്‍ സെലിന്‍ തോമസ്, മാനേജര്‍ സിസ്റ്റര്‍ സഹന എന്നിവര്‍ പ്രസംഗിച്ചു.

 
 

OTHER NEWS FROM THIS SECTION


more news