SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കഴുകി ഉപയോഗിക്കാവുന്ന കീബോര്‍ഡുമായി ലോഗിടെക്
November 27, 2012, 4:16 am

എത്ര അച്ചടക്കവും ശ്രദ്ധയുമുളള ആളായാലും ശരി, ചിലപ്പോള്‍ അബദ്ധം പറ്റാം. കമ്പ്യൂട്ടര്‍ കീബോര്‍ഡിന് മുകളില്‍ കാപ്പി തൂവുകയോ, ഭക്ഷണം വീഴുകയോ ഒക്കെ ചെയ്യാം. അങ്ങനെയുളള അവസരങ്ങള്‍ മിക്കവരും ആഗ്രഹിക്കും. കീബോര്‍ഡിന് ഒന്ന് കഴുകി വൃത്തിയാക്കാന്‍ പറ്റിയിരുന്നെങ്കില്ലെന്ന്, അത് വെറു ആഗ്രഹം മാത്രമായിരുന്നു ഇത്രകാലവും. ഇനി അതങ്ങനെയല്ല. വെളളത്തില്‍ കഴുകി വൃത്തിയാക്കുന്ന കമ്പ്യൂട്ടര്‍ കീബോര്‍ഡുകള്‍ രംഗത്തെത്തുകയാണ്.....ലോഗിടെക് കമ്പനിയാണ് ഇതിന് പിന്നില്‍. സാധാരണ കീബോര്‍ഡുകളെപ്പോലെ സുഖകരമായി ടെപ്പ് ചെയ്യാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ലോഗിടെക് വാഷബിള്‍ കീബോര്‍ഡ് കെ 310 ന്റെ സവിശേഷത അതിനെ നന്നായി കഴുകിയെടുക്കാം എന്നതാണ്. വെളളത്തില്‍ മുക്കി തന്നെ കഴുകാം. കീബോര്‍ഡിന് പിന്‍ഭാഗത്തുളള സുക്ഷിരങ്ങള്‍ വഴി വെളളം ഒഴുകി പൊയ്ക്കൊളളും. കീബോര്‍ഡിലെ കട്ടകളിലെ അക്ഷരങ്ങളും ചിഹ്നങ്ങളും ലേസര്‍പ്രിന്റിങ് വഴി ചേര്‍ത്തിട്ടുളളതാണ്. യു.വി കോട്ടിങും ഉണ്ട്. അതിനാല്‍ നനയുന്നതുകൊണ്ട് അവ മങ്ങി നിറം കെടില്ല.