![]() |
![]() |
|
എമര്‍ജിങ് കേരള വിശദവിവരങ്ങള്‍
November 24, 2012, 2:21 am
അങ്കമാലി: എമര്‍ജിങ് കേരള സംബന്ധിച്ച വിശദവിവരങ്ങള്‍ സിസംബര്‍ ആദ്യം വെളിപ്പെടുത്തുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇന്‍കെലിന്റെ അങ്കമാലിയിലെ വ്യവസായ സമുച്ചയ സ് റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ മൊഡ്യൂളുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍, സര്‍ക്കാര്‍ നയം, പദ്ധതികള്‍ വരുന്നതുകൊണ്ടുളള ഗുണങ്ങള്‍ എന്നിവയെല്ലാം വിശദമായി വെളിപ്പെടുത്തും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകാത്ത വ്യവ്യസായങ്ങള് നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയം. കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാകണം. സംസ്ഥാനത്തിന് കൂടുതല്‍ ഗുണം കിട്ടുന്ന പദ്ധതികളാണ് നടപ്പാക്കുക. യുവതലമുറയുടെ ഭാവി മുന്നില്‍ കണ്ടാണ് ഇവ വിഭാവനം ചെയ്യുന്നത്. ഐ.ടി ഉള്‍പ്പെടെയുളള വ്യവസായങ്ങള്‍ക്കാണ് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നത്. സ്ഥലപരിമിതിയുളളതിനാല്‍ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് വ്യവസായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. |
||
![]() |
![]() |