SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മണക്കാട് പ്രസംഗത്തിന്റെ പേരിലും മണിക്ക് അറസ്റ്റ്
November 23, 2012, 2:42 am

തൊടുപുഴ: അഞ്ചേരിബേബി വധക്കേസില്‍ അറസ്റ്റിലായ എം.എം മണിയെ മണക്കാട് പ്രസംഗത്തിന്റെ പേരിലും അറസ്റ്റ് ചെയ്യും. മെയ് 25നാണ് മണക്കാട് നടന്ന സി.പി.എം രാഷ്ട്രീയ വിശദീകരണയോഗത്തില്‍ എം.എം മണി സി.പി.എം രാഷ്ട്രീയ എതിരാളികളെ കൊന്നിട്ടുണ്ട് എന്ന വിവാദ പ്രസംഗം നടത്തിയത്. ഇതിന്റ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത്. നിലവില്‍ അഞ്ചേരി ബേബി വധക്കേസില്‍ ഗൂഢാലോചനയില്‍ പ്രതിചേര്‍ക്കപ്പെട്ട് പീരുമേട് സബ്ജയിലിലായതിനാല്‍ മണിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതില്‍ സാങ്കേതികത്വം മാത്രമേയുളളൂ. അഞ്ചേരി ബേബി വധക്കേസില്‍ മണിയെ എത്തിച്ചതും വിവാദ പ്രസംഗമായിരുന്നു. രണ്ടു ദിവസത്തിനുളളില്‍ പ്രസംഗക്കേസില്‍ മണിയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തും. മണിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നല്‍കിയിരിക്കുന്ന ഹര്‍ജി നെടുങ്കടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി നവംബര്‍  28നാണ് ഇനി പരിഗണിക്കുന്നത്. അതിനുമുമ്പ് അദ്ദേഹം തൊടുപുഴ ജില്ല കോടതിയില്‍ ജാമ്യ അപേക്ഷ നല്‍കും. മണിക്കെതിരെ ചുമത്തിയ അവസാന കുറ്റമാണ് അഞ്ചേരി ബേബി വധം. ആദ്യത്തെ അറസ്റ്റ് നടന്നതും ഇതിലായിരുന്നു. ഇപ്പോള്‍ പ്രസംഗത്തിന്റെ പേരിലും മണിയെ രണ്ടാമത്തെ അറസ്റ്റും രേഖപ്പെടുത്തും. ബാലു വധക്കേസാണ് മൂന്നാമത്തേത്.