SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മൂലമറ്റം ബസ് ഡിപ്പോ വികസനത്തിന് പദ്ധതികള്‍
November 21, 2012, 3:52 am

മൂലമറ്റം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം മൂലമറ്റം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പുത്തന്‍ ഉണര്‍വിലേക്ക്. സ്റ്റാന്‍ഡ് മോടിപിടിപ്പിക്കുന്നതിന് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇതിന് നടപടി തുടങ്ങി. 4000 ചതുരശ്ര അടി വിസ്ത#ാീര്‍ണത്തില്‍ ഇരുനില ഓഫീസ് കെട്ടിടം നിര്‍മിക്കുവാനാണ് നടപടിയായത്. ഫോര്‍ വേ സംവിധാനത്തിലാണ് ഗാരിജ് നിര്‍മിക്കുന്നത്. ജീവനക്കാര്‍ക്കാവശ്യമായ മുറികള്‍, ടോയ്ലറ്റ് യാത്രക്കാരുടെ വിശ്രമമുറി, കന്റീന്‍ എന്നിവ ഏര്‍പ്പെടുത്തും. ഇതിന്റെ നടപടികള്‍ വിലയിരുത്തുന്നതിന് ഇന്നലെ ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ കെഎസ്ആര്‍ടിസി ചീഫ് എക്സിക്യൂട്ടവ് ഓഫിസര്‍ ടി. സുകുമാര്‍, ചീഫ് എന്‍ജിനീയര്‍ ഇന്ദു, എ.ഇ.ഷാജു എന്നിവര്‍ ഡിപ്പോ സന്ദര്‍ശിച്ചു. മറ്റു സ്റ്റേഷനുകളില്‍ ഫാസ്റ്റ് സര്‍വീസുകളാണ് കൂടുതലുളളതെങ്കില്‍ ഇവിടെ നാലെണ്ണം മാത്രമേയുളളൂ. സ്വകാര്യ ബസ്സുകളുമായി മത്സരിച്ചാണ് ഇവിടെ ഇത്രയും കളക്ഷന്‍ നേടുന്നത്. കാലഹരണപ്പെട്ട ബസ്സുകളാണിവിടെ അധികവും 24 എണ്ണത്തില്‍ നാലെണ്ണം മാത്രമേ പുതിയതുളളൂ. ആറു ബസ്സുകള്‍ വളരെ പഴക്കം ചെന്നവയാണ്. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തും അര്‍ധരാത്രിയില്‍പോലും മൂലമറ്റത്തിനു കെഎസ്ആര്‍ടിസി ബസ് ലഭിക്കുമായിരുന്നു.എന്നാല്‍ രാത്രി 10 കഴിഞ്ഞാല്‍ തൊടുപുഴയില്‍ നിന്നുപോലും മൂലമറ്റത്തിനു ബസ് ഇല്ലാത്ത സ്ഥിതിയാണ്. മൂലമറ്റത്തു നിന്നും തിരുവനന്തപുരം, ശിവഗിരി ശാന്തന്‍ പാറ എന്നീ സ്ഥലങ്ങളിലേക്ക് പുതിയ 15 സര്‍വീസുകള്‍ക്ക് ശുപാര്‍ശ അയച്ചെങ്കിലും ഈ ഫയലുകളെല്ലാം വര്‍ഷങ്ങളായി ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.