SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മൂംബൈ ഭീകരാക്രമണം: അജ്മല്‍ കസബിനെ തൂക്കികൊന്നു
November 21, 2012, 2:58 am

മുംബൈ: 2008 ലെ മൂംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്കിസ്ഥാന്‍ പൌരന്‍ അജ്മല്‍ കസബിനെ തൂക്കികൊന്നു. ഇന്നു രാവിലെ 7.30ന് പൂണെ യേര്‍വാഡ ജയിലിലാണ് ശിക്ഷ നടപ്പിലാക്കിയത്. കസബിനെ അതീവ രഹസ്യമായി ഇന്നലെ രാത്രി യേര്‍വാഡയിലേക്ക് മാറ്റുകയായിരുന്നു. കസബിന്റെ ദയാഹര്‍ജി രാഷ്ട്രപതി തളളിയിരുന്നു. നവംബര്‍ എട്ടിനാണ് കസബിനെ തൂക്കികൊല്ലാന്‍ തീരുമാനിച്ചതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീല്‍ പറഞ്ഞു. കസബ് ഉള്‍പ്പെടെ പത്തു ഭീകരര്‍ താണ്ഡവമാടിയ 2008 നവംബര്‍ 26 ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. 304 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനായ സിഎസ്ടി, രാജ്യത്തെ മുന്‍നിര ഹോട്ടലുകളായ ടാജ് മഹല്‍, ഒബ്റോയി ട്രൈഡന്റ്, ജൂത കേന്ദ്രമായ നരിമാന്‍ ഹൌസ്, കമാ ആശുപത്രി, വിദേശികളുടെ ഇഷ്ട സങ്കേതമായ കൊളൊബയിലെ ലിയോപോള്‍ഡ് കഫേ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ആക്രമണം.