SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
സുകുമാര്‍ അഴിക്കോടിന് പയ്യാമ്പലത്ത് സ്മാരകം ഉയരുന്നു
November 21, 2012, 2:37 am

കണ്ണൂര്‍: ഡോ.സുകുമാര്‍ അഴിക്കോടിന് സ്മാരകം പണിയുന്നു. പയ്യാമ്പലത്ത് അദ്ദേഹത്തെ സംസ്കരിച്ച അതേ സ്ഥലത്താണ് സ്മൃതി മണ്ഡപം ഒരുങ്ങുന്നത്. പി.പി. ലക്ഷമണ്‍ ചെയര്‍മാനും ഡോ. എ.കെ നമ്പ്യാര്‍ സെക്രട്ടറിയുമായുളള സുകുമാര്‍ അഴിക്കോട് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തിലാണ് സ്മാരക നിര്‍മാണം. നവംബര്‍ 21ന് ബുധനാഴ്ച കാലത്ത് 9.30ന് സ്മൃതിമണ്ഡപത്തിന്റെ പണി ആരംഭിക്കും. ആര്‍ക്കിടെക്ക് മധുകുമാര്‍ തയ്യാറാക്കിയ മാതൃകയില്‍ നിര്‍മിതി കേന്ദ്രയാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. 15 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന സ്മൃതിമണ്ഡപത്തിന് അഞ്ചു ലക്ഷം രൂപ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബാക്കി തുക സംഭാവനകളിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ പി.പി ലക്ഷമണന്‍ പറഞ്ഞു. ജനുവരി 21നാണ് അഴീക്കോടിന്റെ ഒന്നാം ചരമ വാര്‍ഷികം. അതിനു മുമ്പ് സ്മാരകത്തിന്റെ ഒന്നാം ഘട്ടമെങ്കിലും പൂര്‍ത്തിയാക്കാനാണ് സംഘാടകരുടെ ശ്രമം.

 
 

OTHER NEWS FROM THIS SECTION


more news