SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
എന്‍ഡോസള്‍ഫാന്‍ രണ്ടു വര്‍ഷത്തേക്ക് ഉപയോഗിക്കാമെന്നു ശുപാര്‍ശ
November 20, 2012, 3:19 am

ന്യൂഡല്‍ഹി: രാജ്യത്തു നിലവില്‍ കെട്ടികിടക്കുന്ന എന്‍ഡോസള്‍ഫാന്‍ രണ്ടു വര്‍ഷത്തേക്കു ഉപയോഗിക്കാമെന്നു സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ സമിതിയുടെ ശുപാര്‍ശ. രണ്ടു വര്‍ഷത്തിനുളളില്‍ എന്‍ഡോസള്‍ഫാന്‍ ഘട്ടംഘട്ടമായി ഉപയോഗിച്ച് തീര്‍ക്കണമെന്നണു സമിതിയുടെ നിര്‍ദേശം. അസംസ്കൃത വസ്തുക്കളും രണ്ടു വര്‍ഷത്തിനുളളില്‍ നിര്‍മാജനം ചെയ്യും. എന്‍ഡോസള്‍ഫാന് ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുളള കേരളവും കര്‍ണാടകയും ഉള്‍പ്പടെയുളള സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയ്ക്ക് ഉപയോഗം തടയാം. പുതുതായി ഇറക്കുമതിയോ ഉല്‍പാദനമോ പാടില്ലെന്നും ശുപാര്‍ശ ചെയ്തു. എന്‍ഡോസള്‍ഫാന് നേരത്തെ ഏര്‍പ്പെടുത്തിയ നിരോധനം തുടരണമോ വേണ്ടയോ എന്നും നിലവിലെ ശേഖരം എങ്ങനെ നിര്‍മാജനം ചെയ്യണമെന്നും തീരുമാനിക്കുന്നതിനാണു സുപ്രീംകോടതി കേസ് ഈ മാസം 27 ലേക്ക് മാറ്റിയത് കേസില്‍ ഒരാഴ്ചയ്ക്കം മറുപടി നല്‍കാമെന്നു കേരളം.