SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഹിമാലയ ഭവനില്‍ വന്‍ തീപിടിത്തം
November 19, 2012, 4:24 am

ന്യൂഡല്‍ഹി: മധ്യ ഡല്‍ഹിയില്‍ കെ ജി മാര്‍ഗറിലെ ഭവനില്‍ വന്‍ തീപിടിത്തം. ഇന്നു രാവിലെ ആറരയോടെയായിരുന്നു തീപിടിത്തം. ഇരുപത്തിയഞ്ചോള#ം ഫയര്‍ഫോഴ്സ് യൂണിറ്റുള്‍ മൂന്നു മണിക്കൂര്‍ ശ്രമിച്ചാണ് തീയണച്ചത്. ആളപായമില്ല. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അമേരിക്ക, ബ്രട്ടീഷ് നയതന്ത്ര കാര്യാലയത്തിന് സമീപത്താണ് പതിനെട്ട് നിലയുളള ഹിമാലയന്‍ ഭവന്‍. കെട്ടിടത്തിന്റെ അഞ്ചും ആറും നിലകളിലാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടെ എട്ടുപേര്‍ക്ക് പരുക്കേറ്റു. സ്ഥിതിഗഡല്‍ഹി .തിള്‍ നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി ഫയര്‍ഫോഴ്സ് ഡയറക്ടര്‍ എ.കെ ശര്‍മ പറഞ്ഞു.