SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പത്ത് സമുച്ചയങ്ങളും അഞ്ച് ഇടനാഴികളും ലക്ഷ്യം
November 19, 2012, 3:31 am

മലപ്പുറം: സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധമേഖലയെ നിലനിര്‍ത്തികൊണ്ട് നഗരവ്യാപാരത്തിന് ഉചിതമായ പരിധി നിയന്ത്രിക്കണമെന്ന് ശുപാര്‍ശ സംസ്ഥാനത്തെ നഗര വികസനത്തിനായി നഗര-ഗ്രാമാസൂത്രണ വകുപ്പ് തയ്യാറാക്കിയ സ്റ്റേറ്റ് അര്‍ബനൈസേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ശുപാര്‍ശ ചെയ്യുന്നത്. നിലവിലെ നഗര പ്രദേശങ്ങളിലെ കേന്ദ്ര ഭാഗങ്ങളില്‍ വികസന സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രയോജനപ്പെടുത്താതെ നഗരങ്ങള്‍ കൃഷിയിടത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുയാണ്. കൃഷിയിടങ്ങള്‍ കൈയേറിക്കൊണ്ടുളള നഗരവ്യാപാരം നിയന്ത്രിക്കണമെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നിലനില്‍പ്പിന് ഇത് അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കുറഞ്ഞുവരുന്ന ജനസംഖ്യവളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇവിടെ കൂടുതല്‍ നഗരപ്രദേശങ്ങളല്ല മറിച്ച് നഗരങ്ങളിലെ സൌകര്യങ്ങളിലും സേവനങ്ങളിലും ഗുണപരമായ മാറ്റമാണ് വേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്ത് 10 വര്‍ഷത്തിനുളളില്‍ 10നഗരസമുച്ചയങ്ങളും 20 വര്‍ഷത്തിനുളളില്‍ അഞ്ച് നഗര ഇടനാഴികളും റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നു. അടുത്തടുത്ത് സ്ഥിതിചെയ്യുന്ന രണ്ട് നഗര സമുച്ചയങ്ങള്‍ തമ്മില്‍ വികസന കാര്യങ്ങളില്‍ തുടര്‍ച്ചയുണ്ടെങ്കില്‍ അവയെ ഉള്‍ക്കൊ