SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
റോഡ് വികസനത്തെ ഏതിര്‍ക്കുന്നത് തീവ്രവാദ സംഘടനകള്‍
November 19, 2012, 3:29 am

മഞ്ചേരി: ദേശീയപാത വികസിപ്പിക്കുന്നതിന് എതിരുനില്‍ക്കുന്നത് ചില തീവ്രവാദ സംഘടനകളാണെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. 70 മീറ്ററെങ്കിലും വീതി കൂട്ടണമെന്നാണ് ഗതാഗതമന്ത്രി ഉന്നയിച്ചത്. അപകടങ്ങള്‍ക്ക് ഇരയായവരുടെ ഓര്‍മ പുതുക്കല്‍ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡിന്റ വീതി 60 മീറ്റര്‍ ആയി ഉയര്‍ത്തണമെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമെങ്കിലും കോണ്‍ഗ്രസ് അടക്കമുളള നേതാക്കള്‍ ഉയര്‍ത്തിയ ,എതിര്‍പ്പിനെ തുടര്‍ന്ന് കേരളത്തില്‍ അത് 45 ആക്കി ചുരുക്കിയെന്നും എന്നാല്‍ ചില തീവ്രവാദ സംഘടനകള്‍ അത് 25 മീറ്റര്‍ ആവശ്യപ്പെട്ടാണ് തീരുമാനത്തെ മരവിപ്പിച്ചതെന്നും ആര്യാടന്‍ പറഞ്ഞു .നാടിന്റെ വികസനത്തെയും സഞ്ചാര സാതന്ത്യ്രത്തെയും തടസ്സപ്പെടുത്തുന്ന ഇത്തരക്കാര്‍ക്കെതിരേ യുവാക്കള്‍ മുമ്പോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ റോഡുകള്‍ക്ക് വീതി കുറവാണ്. നിയമങ്ങള്‍  കര്‍ശനമായി നടപ്പാക്കുന്നതില്‍ ഉദ്യേഗസ്ഥര്‍ മതവും കക്ഷി രാഷ്ട്രീയവും നോക്കാതെ മുമ്പോട്ടുവരണം. യുനസ്സ്കോയുടെ നിര്‍ദേശപ്രാരമാണ് നവംബര്‍ മൂന്നാമത്തെ ഞായറാഴ്ച വാഹന അപകട ഇരകളുടെ ദിനാചരണം നടത്തുന്നത്.