SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഫ്രെബുവരി 24ന് റവന്യൂദിനം; മികച്ച ജീവനക്കാരെ ആദരിക്കുമെന്ന് മന്ത്രി
November 17, 2012, 2:59 am

കണ്ണൂര്‍; റവന്യു വകുപ്പ് ജീവനക്കാരുടെ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ഷവും ഫ്രെബൂവരി 24ന് റവന്യു ദിനമായി ആചരിക്കുമെന്നും മികവുറ്റ സേവനം കാഴ്ച വെയ്ക്കുന്ന ജീവനക്കാര്‍ക്ക് അംഗീകാരപത്രം നല്‍കുമെന്നും റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പ്രസ്താവിച്ചു. റവന്യു വകുപ്പില്‍ ലഭ്യമായിക്കിടക്കുന്ന ഫയലുകള്‍ എത്രയും വേഗത്തില്‍ തീര്‍പ്പാക്കാന്‍ ജീവനക്കാര്‍ ശുഷ്ക്കാന്തി കാണിക്കണം. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച സീറോ ലാന്റ്ലസ് പദ്ധതിയിലൂടെ ഭൂമി ലഭ്യത തീരെ കുറവാണ്. ഇല്ലാത്തവര്‍ക്ക് ആയത് ലഭ്യമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. രണ്ടു ലക്ഷത്തിലേറെ പേര്‍ ഭൂമിയില്ലാത്തവരായി സംസ്ഥാനത്ത് ഉണ്ടെന്നാണ് കണ്ടെത്തിയത്.
2013  ഓഗസ്റ്റ് 15നകം ഒരുലക്ഷം പേര്‍ക്കെങ്കിലും ഭൂമി വാഗ്ദാനം നല്‍കാനാവണം. താലൂക്ക് തലത്തിലും വില്ലേജ് തലത്തിലും പരാതി പരിഹാര സംവിധാനവും പരാധ#ികളുടെ പരിഹാരവും ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വിവിധ താലൂക്ക്, വില്ലേജുകളുടെ നിജസ്ഥിതികളും മന്ത്രി അവലോകനം ചെയ്തു.

 
 

OTHER NEWS FROM THIS SECTION


more news