SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രഥമ കണ്‍സ്ട്രക്ഷന്‍ ട്രെയിനിങ് സെന്റര്‍
November 16, 2012, 3:00 am

കട്ടപ്പന: സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന കണ്‍സ്ട്രക്ഷന്‍ ട്രെയിനിങ് സെന്റര്‍ കട്ടപ്പനയില്‍ തുടങ്ങുന്നതിനുളള നടപടി ആരംഭിച്ചതായി സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണപിളള. ചെയര്‍മാന്റെ നേതൃത്വത്തിലുളള സംഘം ഇതുമായി ബന്ധപ്പെട്ടുളള സ്ഥല പരിശോധന നടത്തി. കട്ടപ്പന ബൈപാസ് റോഡില്‍ ഭവന നിര്‍മാണ ബോര്‍ഡിന്റെ രണ്ടരയേക്കര്‍ സ്ഥലത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്നത്. ഇതോടെ സ്പൈസ് ബോര്‍ഡിന്റെ വിവിധോദ്ദേശ പദ്ധതികളാണ് കട്ടപ്പനയില്‍ നടപ്പിലാക്കുന്നത്. കട്ടപ്പനയില്‍ റവന്യൂ ടവര്‍, വര്‍ക്കിങ് വിമന്‍സ് ഹോസ് റ്റല്‍ എന്നിവ നിര്‍മിക്കുന്ന ഭവന ബോര്‍ഡിന്റെ സ്ഥലവും ചെയര്‍മാന്‍ സന്ദര്‍ശിച്ചു. കണ്‍സ്ട്രക്ഷന്‍ ട്രെയിനിംങ് സെന്റര്‍ നിര്‍മാണ രംഗത്ത് സാങ്കേതിക വൈദ്യഗ്ധ്യം നേടാന്‍ കഴിയുന്ന തരത്തിലുളള കല്‍പ്പിത സര്‍വകലാശാലയായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവിലുളള പോരായ്മ പരിഹരിച്ച് വിദ്യാര്‍ഥികളില്‍ തൊഴില്‍ സൌകര്യവും പഠനവും നേടാന്‍ കഴിയുമെന്നതാണ് പ്രത്യേകത.