SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
നവീകരിച്ച ആര്യ'അടുത്ത വര്‍ഷം നിരത്തിലെത്തുന്നു
November 15, 2012, 4:17 am

ക്രോസ് യൂട്ടിലിറ്റി വാഹനമായ 'ആര്യ' യെ നവീകരിക്കാന്‍ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. സമഗ്ര മാറ്റങ്ങളോടെ ആര്യയുടെ പുതുരൂപം അടുത്ത വര്‍ഷം നിരത്തിലെത്തുമെന്നാണു സൂചന. ഗുണമേന്മയെക്കുറിച്ചും വിലയെക്കുറിച്ചുമുള്ള ആശങ്കകളാണ് ആര്യയ്ക്കു വിപണിയില്‍ തിരിച്ചടി സൃഷ്ടിച്ചതെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. ഏറെ തെറ്റിദ്ധരിക്കപ്പെട്ട മോഡലാണ് 'ആര്യ'യെന്നാണ് ടാറ്റ മോട്ടോഴ്സ് എന്‍ജിനീയറിങ് റിസര്‍ച് സെന്ററിലെ പ്രോജക്ട് ഡയറക്ടര്‍(ജോയിന്റ് പ്രോജക്ട്സ്) കാള്‍ ഹെയ്ന്‍സ് സെര്‍വോസിന്റെ അഭിപ്രായം. സ്ഥലസൌകര്യത്തിന്റെയും യാത്രാസുഖത്തിന്റെയും സംഗമമായ ആര്യ കാലത്തിനു മുമ്പേ നടന്ന മോഡലായി പോയെന്നും അദ്ദേഹം കരുതുന്നു.

ആര്യ 2010ല്‍ നിരത്തിലെത്തിയപ്പോള്‍ വിവിധോദ്ദേശ്യ വാഹനവിഭാഗത്തിന്റെ നിലവാരമായി പരിഗണിക്കപ്പെടുന്ന ടൊയോട്ട ഇന്നോവയോടാണു താരതമ്യം ചെയ്യപ്പെട്ടത്. എന്നാല്‍ എസ്. യു. വികളോടു വിപണി കാട്ടിയ താല്‍പര്യം മുതലെടുക്കാനും ആര്യയ്ക്കു സാധിക്കാതെ പോയി. ആര്യയുടെ ഗുണനിലവാരത്തെക്കുറിച്ച് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കാനും നിര്‍മാതാക്കള്‍ സന്നദ്ധരാവുന്നുണ്ട്. വിലയടക്കമുള്ള കാര്യങ്ങളില്‍ ഇന്നോവയുമായുള്ള താരതമ്യം ചെയ്യപ്പെട്ടതും ആര്യയ്ക്കു ദോഷമായെന്നാണു വിലയിരുത്തല്‍. അര്‍ഹതയുണ്ടായിട്ടും ആര്യയുടെ വില ഉയര്‍ന്നതെന്ന പ്രചാരണം നേരിടേണ്ടി വന്നതും ഇന്നോവയോടുള്ള ഈ അമിത താരതമ്യം മൂലമാണത്രെ. അതുകൊണ്ടുതന്നെ ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച് പുതിയ പ്രതിച്ഛായയും ആകര്‍ഷക വിലയുമായി ആര്യയെ പുനഃരവതരിപ്പിക്കാനാവും ടാറ്റ മോട്ടോഴ്സ് ശ്രമിക്കുക എന്നാണു സൂചന.