SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പ്രത്യേക സാമ്പത്തികമേഖല വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു
November 15, 2012, 3:00 am

കണ്ണൂര്‍: വ്യവസായങ്ങള്‍ പരിപോഷിപ്പിക്കാന്‍ സ്ഥാപിക്കുന്ന പ്രത്യേകസാമ്പത്തിക മേഖലയുടെ സ്ഥല വിസ്തൃതി സംബന്ധിച്ച വ്യവസ്ഥകള്‍ മാറ്റുന്നു. മേഖലയ്ക്ക് ചുരുങ്ങിയത് 25 ഏക്കര്‍ സ്ഥലം വേണമെന്ന നിബന്ധനയില്‍ ഇളവ് വരുത്തും. വ്യവസായങ്ങള്‍ക്കുളള സ്ഥലസൌകര്യം ഉയരമുളള കെട്ടിടത്തിലേക്ക് മാറ്റുന്നതാണ് പ്രധാമ ഭേദഗതി. ഇനി മുതല്‍ നാല്‍പ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുളള കെട്ടിടങ്ങളെ പ്രത്യേക സാമ്പത്തിക മേഖലയായി പരിഗണിക്കും. ഇത് സംബന്ധിച്ച ഭേദഗതി ഉടന്‍ നിലവില്‍ വരുമെന്ന് പ്രത്യേക സാമ്പത്തിക മേഖലയ്ക്കായുളള എക് സ്പോര്‍ട്ട് പ്രമോഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പി.സി നമ്പ്യാര്‍ മാതൃഭൂമിയോട് പറഞ്ഞു. ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യ മലയാളിയാണ് ചെറുകുന്ന സ്വദേശിയായ പി.സി നമ്പ്യാര്‍. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഐ.ടി കമ്പനികളായിരിക്കും. എതാനും ഉയരമുളള കെട്ടിടങ്ങള്‍ തന്നെ പ്രത്യേക സാമ്പത്തിക മേഖലയായി മാറ്റാന്‍ പുതിയ ഭേദഗതിയിലൂടെ കഴിയും. നികുതി ചുമത്തുന്ന രീതിയിലും മാറ്റം വരും. എല്ലാ ഇടപാടുകള്‍ക്കും പ്രത്യേക നികുതി സംവിധാനം വരും.

 
 

OTHER NEWS FROM THIS SECTION


more news