SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ആദ്യ ഹജ്ജ് സംഘം നാളെ മടങ്ങും
November 15, 2012, 2:42 am

കൊണ്ടോട്ടി: സംസ്ഥാനത്ത് വെളളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് സൌദി എയര്‍ലൈന്‍സിന്റെ എസ്.വി. 5840 വിമാനത്തില്‍ ഹാജിമാരുടെ ആദ്യ സംഘത്തിലെ 300 പേര്‍ കരിപ്പൂരില്‍ മടങ്ങിയെത്തും. ഒക്ടോബര്‍ ആറിന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിലെ തീര്‍ഥാടകരാണ് വെളളിയാഴ്ച വരുന്നത്. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടമല ടി.എം. ബാപ്പമുസ്സിയാര്‍ ഉള്‍പ്പെടെയുളളവര്‍ വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിക്കും. മടക്കയാത്രയുടെ സജ്ജീകരണങ്ങള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയാണ് ഇത്തവണ കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടത്. സംസ്ഥാനത്ത് നിന്നുളളവര്‍ക്ക് പുറമേ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുളളവരും കരിപ്പൂര്‍ വഴിയാണ് പോയത്. ഡിസംബര്‍ ഒന്നിന് രാവിലെ 7.40 നാണ് ഹാജിമാരുടെ അവസാന സംഘം മടങ്ങിയെത്തുക. 30 സര്‍വീസാണ് സൌദി എയര്‍ലൈന്‍സ് ഹാജിമാര്‍ക്കായി നടത്തുന്നത്. മദീനയില്‍ നിന്നാണ് മുഴുവന്‍ വിമാനങ്ങളും പുറപ്പെടുക. ഹാജിമാരുടെ സംസം വിതരണം കരിപ്പൂരില്‍ സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ഉത്തരവാദിത്വത്തിലാണ്. പത്ത് ലിറ്റര്‍ സംസം ആണ് ഒരോരുത്തര്‍ക്കും നല്‍കുക. മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് കരിപ്പൂരില്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പു മുസ്സിയാര്‍ അറിയിച്ചു.

 
 

OTHER NEWS FROM THIS SECTION


more news