SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അട്ടപ്പാടി ബ്ളോക്കില്‍ തൊഴിലുറപ്പ് വേതന വിതരണത്തിന് മൊബൈല്‍ ബാങ്ക്
November 14, 2012, 3:25 am

അഗളി: അട്ടപ്പാടി ബ്ളോക്കില്‍ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുളള വേതനം വിതരണം ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈല്‍ യൂണിറ്റ് മുഖേനയാക്കാന്‍ നടപടി തുടങ്ങി. അഗളി, പുരൂര്‍, ഷോളയുര്‍ ഗ്രാമപഞ്ചായത്തുകളില്‍ ഒരോ കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന് നടപടി സ്വീകരിക്കാന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷാരാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. ഈയിടെ അഗളിയില്‍ ബ്ളോക്കിലെ ബാങ്കിംഗ് സമിതി യോഗത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മൊബൈല്‍ ബാങ്ക് മുഖേന വേതന വിതരണത്തിന് വഴിയൊരുക്കിയത്. വന മേഖലയിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരമുളള പ്രവ്യത്തികള്‍ക്ക് വനം വകുപ്പ് മുന്‍കൈ എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പട്ടിതജാതി-പട്ടികവര്‍ഗ കുടുബങ്ങളെ ഡിസംബര്‍ 31 നുളളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ ഗ്രാമ പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതികള്‍ക്കുളള ഭാരത് നിര്‍മാണ്‍ രാജീവ് സേവാ കേന്ദ്രങ്ങളുടെ നിര്‍മാണം ത്വരിതപ്പെടുത്തും.