SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കൈകള്‍ക്ക് മൊഞ്ചേകാന്‍ ഗോള്‍ഡന്‍ സില്‍വര്‍ മൈലാഞ്ചി
November 9, 2012, 2:35 am

മണവാട്ടിയുടെ കൈകള്‍ മൈലാഞ്ചികൊണ്ട് അലങ്കരിക്കുന്നത് എല്ലാ മതവിഭാഗക്കാരും ഇന്ന് ആഘോഷമാക്കി മാറ്റുകയാണ്. വരാന്‍ പോകുന്ന സന്തോഷം നിറഞ്ഞ ദിനങ്ങളുടെ തുടക്കം. മൈലാഞ്ചിച്ചെടിയിലെ ഒരിലപോലും വയ്ക്കാതെ നുള്ളിയെടുത്ത് അല്പം പച്ചമഞ്ഞളും ചേര്‍ത്തരച്ചു കൈയില്‍ ഓണപ്പൂക്കളം പോലെയിടുന്ന ഡിസൈനില്‍ നിന്നു തുടങ്ങാം മൈലാഞ്ചിയിടലിന്റെ ചരിത്രം. അതു പിന്നീട് കോണിന്റെ രൂപത്തിലേക്കു വഴിമാറി. ഗ്രാമങ്ങളിലുള്ള ലേഡീസ് സ് റ്റോറുകളില്‍ വരെ ലഭ്യമായി. പാല്‍വെള്ള നിറമുള്ള കൈവെള്ളയില്‍ മൈലാഞ്ചി ചുവപ്പ് നല്‍കുന്ന അഴക് പെണ്‍കൊടിക്ക് എത്ര വര്‍ണിച്ചാലും മതിയാവുകയില്ല. ഹെന്ന എന്ന അറബ് വാക്കില്‍ നിന്നാണ് മൈലാഞ്ചിയുടെ ഉത്ഭവം. ചുവപ്പു നിറത്തിന്റെ വശ്യതയില്‍ മാത്രം നിറഞ്ഞുനിന്ന മൈലാഞ്ചി മൊഞ്ചിന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പകിട്ടുകൂടി കൈവന്നിരിക്കുകയാണ്. സില്‍വര്‍, ഗോള്‍ഡന്‍ നിറങ്ങള്‍കൂടി ചേര്‍ത്ത മൈലാഞ്ചികോണുകള്‍ക്കാണ് ഇപ്പോള്‍ മണവാട്ടിമാര്‍ക്കിടയില്‍ ഡിമാന്റ്. ഫാഷന്‍ തരംഗങ്ങളൊന്നും ഏല്‍ക്കാതെ ഒഴിഞ്ഞു മാറിനിന്ന മൈലാഞ്ചി കോണുകളും പുതിയരൂപത്തില്‍ അവതരിച്ചു തുടങ്ങിയിരിക്കുന്നു. സ്വര്‍ണം, വെള്ളി നിറത്തിലുള്ള മെറ്റാലിക് പൌഡര്‍ മൈലാഞ്ചിയില്‍ എളുപ്പത്തില്‍ കലരും. അതിനാല്‍ മൈലാഞ്ചിയും മെറ്റാലിക് നിറങ്ങളും വേറിട്ട് നില്‍ക്കുമെന്ന ഭയംവേണ്ട. ഇടയ്ക്ക് ചുവപ്പ് അതിനിടയില്‍ ചുവപ്പിന്റെ തെളിമകൂട്ടാന്‍ സില്‍വര്‍ അല്ലെങ്കില്‍ ഗോള്‍ഡ്. ഇത് കൈകള്‍ക്ക് ചിയര്‍ അപ് ലുക്ക് നല്‍കുന്നു. വിവാഹവസ്ത്രത്തിന്റെ നിറത്തിനോടും ആഭരണങ്ങളോടും ചേര്‍ന്നുനില്‍ക്കുന്ന രീതിയില്‍ മെറ്റാലിക് നിറങ്ങള്‍ കൂട്ടിയോജിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.