SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പാഷന്‍ എക്സ് പ്രോ 110 വിപണിയിലെത്തി
November 9, 2012, 2:26 am

മോട്ടോര്‍ സൈക്കിളായ ഇഗ്നൈറ്റര്‍ 125, ഗിയര്‍രഹിത സ്കൂട്ടറായ മാസ്ട്രോ 110 എന്നിവയ്ക്കു പിന്നാലെ ഹീറോ മോട്ടോ കോര്‍പ് ഇക്കൊല്ലം അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലായ പാഷന്‍ എക്സ് പ്രോ 110 വിപണിയിലെത്തി. കമ്യൂട്ടര്‍ വിഭാഗത്തില്‍ പെടുന്ന ബൈക്ക് അഞ്ചു വകഭേദങ്ങളിലും എട്ടു നിറങ്ങളിലും ലഭ്യമാണ്. കമ്യൂട്ടര്‍ വിഭാഗത്തില്‍ വര്‍ണ വൈവിധ്യത്തിലും വകഭേദങ്ങളുടെ എണ്ണത്തിലും മുന്നിട്ടു നില്‍ക്കുന്ന ബൈക്ക് ഇതാണെന്നാണു നിര്‍മാതാക്കളുടെ വാദം. പാഷന്‍ എക്സ് പ്രോയുടെ അടിസ്ഥാന മോഡലിന് 46,800 രൂപയാണു ഡല്‍ഹിയിലെ ഷോറൂം വില; സ്പോക്ക് വീലുകള്‍, കിക്ക് സ് റ്റാര്‍ട്ട്, ഡ്രം ബ്രേക്ക് തുടങ്ങിയവയാണ് മോഡലിലുള്ളത്. അലോയ് വീല്‍, ഇലക്ട്രിക് സ് റ്റാര്‍ട്ട്, ട്യൂബ് രഹിത ടയര്‍, മുന്നില്‍ ഡിസ്ക് ബ്രേക്ക് തുടങ്ങിയവയുള്ള ഏറ്റവും മുന്തിയ മോഡലിന്റെ ഷോറൂം വില 51,800 രൂപയാണ്. പഴയ പങ്കാളിയായ ഹോണ്ടയില്‍ നിന്നു കടമെടുത്ത 110 സി.സി., ഫോര്‍ സ്ട്രോക്ക് എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്ത് 8.7 പി.എസ്.ആണ്; പരമാവധി ടോര്‍ക്ക് 9.36 എന്‍.എമ്മും. ഹോണ്ട സി.ബി.ട്വിസ് റ്റര്‍, ഡ്രീം യുഗ 110 എന്നിവയിലും ഘടിപ്പിച്ചിരിക്കുന്ന ഈ എന്‍ജിനൊപ്പം നാലു സ്പീഡ് ട്രാന്‍സ്മിഷനാണു ഹീറോ മോട്ടോ കോര്‍പ് ലഭ്യമാക്കുന്നത്.