SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ലെനോവോ സ്മാര്‍ട് ഫോണ്‍ രംഗത്തേയ്ക്ക്
November 8, 2012, 2:45 am

കൊച്ചി: പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലെനോവോ സ്മാര്‍ട് ഫോണ്‍ രംഗത്തേയ്ക്ക് കടന്നു. 5 ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട് ഫോണുകള്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ലെനോവോ വിപണിയിലിറക്കി. മികച്ച ബാറ്ററി ലൈഫാണ് ലെനോവോ സ്മാര്‍ട് ഫോണുകളുടെ പ്രത്യേകതയെന്നു കമ്പനി അവകാശപ്പെട്ടു. കെ860 പ്രീമിയം മോഡലിന് 1.4 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറാണുള്ളത്. 28,499 രൂപയാണു വില. മികച്ച മള്‍ട്ടി മീഡിയ സൌകര്യങ്ങളുള്ള എസ് 880 എന്ന ഡ്യുവല്‍ സിം മോഡലിന് 9.9 മില്ലീമീറ്റര്‍ മാത്രമാണു ഘനം. വില 18,999 രൂപ. ഡോള്‍ബി ഡിജിറ്റല്‍ പ്ളസ് ടെക്നോളജിയാണ് എസ് 560 മോഡലിനുള്ളത്. വില 14,499 രൂപ. 28 മണിക്കൂര്‍ വരെ ലഭിക്കുന്ന ടോക് ടൈമാണ് പി700 ഐ എന്ന ബിസിനസ് ഫോണിന്റെ പ്രത്യേകത. വില 12,499 രൂപ. 6,499 രൂപ മാത്രം വിലയുള്ള എ60+ സ്മാര്‍ട് ഫോണിന് ആന്‍ഡ്രോയിഡ് 2.3 ആണ് ഓപ്പറേറ്റിങ് സിസ്റ്റം.