![]() |
![]() |
|
പാസ്പോര്‍ട്ടിന് അപേക്ഷകള്‍ നേരിട്ട് നല്‍കാം
November 6, 2012, 4:33 am
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുളളവര്‍ക്ക് മുന്‍കൂട്ടിയുളള അനുമതിയില്ലാതെ ഇപ്പോള്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കാം. നെയ്യാറ്റിന്‍കര പാസ്പോര്‍ട്ട് സേവാകേന്ദ്രത്തിലാണ് ഇതിനുളള സൌകര്യമൊരുക്കിയിരിക്കുന്നത്. പാസ്പോര്‍ട്ട് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയതിന്റെ പ്രിന്റൌട്ടുമായാണ് നേരിട്ട് ഓഫീസിലെത്തേണ്ടത്. വഴുതക്കാട്, കൊല്ലം സേവാകേന്ദ്രത്തില്‍ ഈ സൌകര്യം ലഭ്യമല്ല. |
||
![]() |
![]() |