SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ബ്രിട്ടനിലെ ബെന്‍ലി കേരളത്തില്‍ നികുതി അടച്ചത് അരക്കോടി
November 5, 2012, 3:08 am

കാക്കനാട്: ബ്രിട്ടനില്‍ നിന്നെത്തിയ ഭീമന്‍ ആഡംബര കാര്‍ ആര്‍ടി ഓഫീസിനു സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ നികുതി. 3.74 കോടി രൂപ വിലയുള്ള മുള്‍സേന വിഭാഗത്തില്‍പ്പെട്ട ബെന്‍ലി കാറിന്റെ പേരില്‍ റോഡ് നികുതിയായി 56.10 ലക്ഷം രൂപയാണ് എറണാകുളം ആര്‍ടി ഓഫീസില്‍ ശനിയാഴ്ച അടച്ചത്. നിപ്പോണ്‍ ടയോട്ട മാനേജിങ് ഡയറക്ടര്‍ക്കാണ് കാര്‍ എത്തിയത്. ആഴ്ചകള്‍ക്ക് മുന്‍പ് ഒന്നരക്കോടിയോളം രൂപ ഇറക്കുമതി തീരുവ അടച്ച് മുംബൈ തുറമുഖത്ത് ഇറക്കിയ കാര്‍ കൊച്ചിക്ക് റോഡുമാര്‍ഗമാണ് കൊണ്ടുവന്നത്. ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്തിട്ടുള്ളതിനാല്‍ നമ്പര്‍ അനുവദിച്ചശേഷമേ കാര്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി ആര്‍ടി ഓഫീസില്‍ ഹാജരാക്കുകയുള്ളൂ. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ബെന്‍ലി കാര്‍ കളക്ടറേറ്റില്‍ എത്തിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് യു.കെ.യില്‍ നിന്നെത്തിയ ഭീമന്‍ ആഡംബര കാറിന് എറണാകുളം ആര്‍ടി ഓഫീസില്‍ നികുതിയായി 24.39 ലക്ഷം അടച്ചിരുന്നു. 3.75 കോടി രൂപ വിലയുള്ള റോള്‍സ് റോയിസ് ഗോസ് റ്റ് കാറിന്റെ പേരിലായിരുന്നു ഈ തുക അടച്ചത്.