SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ശക്തമായ ചുഴലിക്കാറ്റിന് സാധ്യത: ആന്ധ്രാതീരത്ത് ജാഗ്രതാനിര്‍ദേശം
October 31, 2012, 4:09 am

ഹൈദാരാബാദ്: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെതുടര്‍ന്ന് ചെന്നെക്കും ആന്ധ്രയിലെ നാഗപട്ടണത്തിനുമിടയില്‍ ശക്തമായ ചുഴലിക്കാറ്റ് വീശാന്‍ സാധ്യത. നീലം എന്ന ചുഴലിക്കാറ്റ് ബുധനാഴ്ച വടക്കന്‍ തമിഴ്നാടിനും ആന്ധ്രയ് ക്കുമിടയിലുളള തീരങ്ങളിലെത്തുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മേഖലയില്‍ കനത്തമഴയും 45-55 കിലോമീറ്റര്‍ വേഗത്തിലുളള കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാഗപട്ടണത്തിനും നെല്ലൂരിനുമിടയിലായിരിക്കും നീലം നാശ നഷ്ടമുണ്ടാക്കുക. എന്നാല്‍ കാറ്റിന് ശക്തി കുറഞ്ഞാലും കനത്ത മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. തെലുങ്കാനയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി സ്ഥിതിഗതികള്‍ നീരക്ഷിക്കാന്‍ റവന്യു മന്ത്രി എന്‍.രാഘവനേട് നിര്‍ദേശിച്ചു.