SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
കുടുംബസുരക്ഷയ്ക്ക് മാതൃഭൂമി ഫാമിലി ഇന്‍ഷുറന്‍സ് പദ്ധതി
October 26, 2012, 3:44 am

ഉറ്റവരുടെ വേര്‍പാട് ഒരിക്കലും നികത്താനാവാത്തതാണ്. പൊരുത്തപ്പെടാന്‍ നമുക്ക് കൂടുതല്‍ സമയം വേണ്ടി വരുന്നകാലം. ഇവിടെ ഒരു കൈത്താങ്ങായി നമുക്കൊപ്പം ആരെങ്കിലുമുണ്ടെങ്കില്‍ അതൊരു വലിയ ആശ്വാസം തന്നെയാണ്. ഈ ആശ്വാസമാണ് മാതൃഭൂമിയും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫാമിലി ഇന്‍ഷുറന്‍സ് നിങ്ങള്‍ക്കു തരുന്നത് . പ്രതീക്ഷിക്കാതെ വരുന്ന ദുരന്തങ്ങളില്‍ ആയിരങ്ങളുടെ ജീവിതത്തിന് ഒരു കൈത്താങ്ങാകാനും മാതൃഭൂമി ഇന്‍ഷുറന്‍സിന് കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത കുടുംബ സുരക്ഷ സാധാരണക്കാരന്റെ സങ്കല്പങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തുക എന്നതാണ്. 15 രൂപയ്ക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കൊപ്പം 15 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ വിവാഹനിധി, 15 രൂപയ്ക്ക് ഒരു ലക്ഷം രൂപയുടെ വിദ്യാഭ്യാസനിധി, 45 രൂപയുടെ വാര്‍ഷിക പ്രീമിയത്തില്‍ പരമാവധി 25,000 രൂപ വരെ ലഭിക്കാവുന്ന അപകട ചികിത്സാനിധി, 10 രൂപയുടെ വാര്‍ഷികപ്രീമിയത്തില്‍ പരമാവധി ഒരുലക്ഷം രൂപ വരെ ലഭിക്കുന്ന അംഗവൈകല്യനിധി എന്നിവ ഈ പദ്ധതിയില്‍ വരിക്കാര്‍ക്ക് ലഭിക്കുന്നു. കുടുംബ സുരക്ഷയെ മുന്‍നിര്‍ത്തി നിലവിലുള്ള ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതോടൊപ്പം വരിക്കാര്‍ അവരവരുടെ പോളിസി കാലാവധി തീരുന്ന മുറയ്ക്ക് പുതുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും തൊട്ടടുത്തുള്ള മാതൃഭൂമി ഏജന്റുമായോ/ ഓഫീസുമായോ ബന്ധപ്പെടുക.