SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് 2013 സീസണ്‍ 2-വിലേക്ക് അവസരം
October 25, 2012, 2:11 am

ഫിലിം ഫെസ്റ്റ് 2013 : സീസണ്‍ 2-വിലേക്ക് അവസരംമനോരമ ഓണ്‍ലൈന്‍-യുവ- ഷോര്‍ട്ട് 
ക്യാമ്പസിന്റെ സിനിമാ സ്വപ്നങ്ങള്‍ക്കു പുതുഭാവുകത്വം നല്‍കി, മനോരമ ഓണ്‍ലൈനും യുവയും റെയ്സ് ആന്‍ഡ് ഹ്യൂസുമായി ചേര്‍ന്നു നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുന്നു. വേര്‍പാട് -വിഷയമാക്കി ഒക്ടോബര്‍ ഒന്നിനു ശേഷം നിര്‍മിച്ച, അഞ്ചുമിനിറ്റില്‍ കവിയാത്ത ചിത്രങ്ങളാണ് മത്സരത്തിന് അയയ്ക്കേണ്ടത്. സാങ്കേതിക കാര്യങ്ങളിലൊഴികെയുള്ള പിന്നണിപ്രവര്‍ത്തകരെല്ലാം കോളേജില്‍ നിന്നുള്ളവരായിരിക്കണം. ഒരു കോളജില്‍ നിന്ന് എത്ര ചിത്രങ്ങള്‍ വേണമെങ്കിലും അയയ്ക്കാം. ഇത്തവണ മുതല്‍ കേരളത്തിനു പുറത്തുള്ള ക്യാമ്പസുകളിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങളും സിനിമാ ലോകത്തേക്കുള്ള അവസരങ്ങളുമാണ്. മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ക്യാമറാമാന്‍ എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. അവസാന റൌണ്ടിലേക്കെത്തുന്ന ചിത്രങ്ങള്‍ മനോരമ ന്യൂസ് സകലകല, ഓണ്‍ലൈന്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കും. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് റെയ്സ് ആന്‍ഡ് ഹ്യൂസിന്റെ ഡിപ്ളോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ് ആന്‍ഡ് വിഷ്വല്‍ എഫ്എക്സ് കോഴ്സില്‍ 50% ഫീസ് ഇളവ് ഉണ്ടായിരിക്കും. ഫിലിം ഫെസ്റ്റിനോട് അനുബന്ധിച്ച് ഒട്ടേറെ മത്സരങ്ങളും ശില്‍പ്പശാലകളുമാണ് മനോരമ ഓണ്‍ലൈന്‍ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിലെ പ്രശസ്ത സംവിധായകരും തിരക്കഥാകൃത്തുക്കളും ക്യാമ്പസുമായി സംവദിക്കാനെത്തും. സിനിമാ നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചുള്ള ഓണ്‍ലൈന്‍ ക്ളാസ്റൂമുകളും തയാറായിക്കഴിഞ്ഞു. ചിത്രങ്ങള്‍ അയയ്ക്കേണ്ട അവസാന തീയതി 2013 ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.manoramaonline.com/ filimfest

 
 

OTHER NEWS FROM THIS SECTION


more news