SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
മുഖം മിനുക്കി കുഞ്ഞന്‍ നാനോ യു.എസ്സിലേക്ക്
October 16, 2012, 1:53 am

ന്യൂഡല്‍ഹി: ലോകശ്രദ്ധയാകര്‍ഷിച്ച ടാറ്റയുടെ കുഞ്ഞന്‍ നാനോ അമേരിക്കന്‍ വിപണിയിലേക്ക് മുഖം മിനുക്കിയെത്തുന്നു. യൂറോപ്പ്-യു.എസ് വിപണികള്‍ക്കായി നാനോയെ റീ ഡിസൈന്‍ ചെയ്യുമെന്ന് ടാറ്റാ മോട്ടോഴ്സ് മേധാവി രത്തന്‍ ടാറ്റ വ്യക്തമാക്കി. പവര്‍ സ്റ്റിയറിങ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സൌകര്യങ്ങള്‍ക്കൊപ്പം കുറച്ചുകൂടി വലിയ എന്‍ജിനോടെയായിരിക്കും പുതിയ മോഡല്‍ കടല്‍ കടക്കുക. വില 10,000 ഡോളറിന് താഴെയുമായിരിക്കും. അതേസമയം, അമേരിക്കയില്‍ റീട്ടെയില്‍ ശൃംഖലയില്ലാത്ത ടാറ്റ, പുതിയ മോഡലിന്റെ വിപണനം സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ബദലായി ടാറ്റ പുറത്തിറക്കിയ നാനോയ്ക്ക് കരുത്ത് നല്‍കിയിരുന്നത് ഇരട്ട സിലിന്‍ഡര്‍ റിയര്‍ മൌണ്ടഡ് എന്‍ജിനായിരുന്നു. 37 എച്ച്.പി. പവര്‍ നല്‍കിയിരുന്ന ഈ എന്‍ജിനായിരിക്കില്ല യൂറോപ്പിലും അമേരിക്കയിലും എത്തുക. 2009-ല്‍ 2,500 ഡോളറിന്റെ പ്രൈസ് ടാഗോടെ എത്തിയ നാനോയുടെ പുതിയ മോഡലും വിലക്കുറവിന്റെ കാര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും.