SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
പെണ്‍കൊടികള്‍ വീണ്ടും കുപ്പിവള ട്രെന്‍‍ഡിലേക്ക്
October 3, 2012, 2:26 am

മലയാളികള്‍ക്ക് പണ്ടേ  കുപ്പിവള   ഇഷ്ടമാണ്. സാരിക്കും ദാവണിക്കുമൊപ്പം കൈനിറയെ കുപ്പിവള അണിഞ്ഞിരുന്ന ഒരുകാലമുണ്ടായിരുന്നു. കുറച്ചുകാലം ഫീല്‍ഡില്‍നിന്ന് ഔട്ടായെങ്കിലും ഇപ്പോള്‍ വീണ്ടും കുപ്പിവളകളുടെ കൈയേറ്റകാലമാണ്. മുത്തുകളും അലുക്കുകളും കൊണ്ട് തൊങ്ങല്‍ ചാര്‍ത്തിയും ബ്രൈറ്റ് കളേഴ്സുമൊക്കെയായി നാടെങ്ങും കുപ്പിവളക്കിലുക്കം.

ഡസനായി കൈകളില്‍ ഇട്ടിരുന്ന കുപ്പിവളകള്‍ ഇന്നു സിംഗിളും ഡബിളുമായിട്ടാണ് പെണ്‍കൊടികള്‍ അണിയുന്നത്. അല്‍പം വീതി കൂടിയ കുപ്പിവളകളാണ് ലേറ്റസ്റ് ട്രെന്‍ഡ്. ഒറ്റ നിറത്തില്‍ വീതി കൂടിയ കുപ്പിവള ഡ്രസ് മാച്ച് അനുസരിച്ച് അണിയാനാണ് ഗേള്‍സിനു താല്‍പര്യം. ചുരിദാര്‍ ടോപ്പിന്റെയും ബോട്ടത്തിന്റെയും നിറത്തിനു ചേരുന്ന രീതിയില്‍ രണ്ടുമൂന്നു നിറങ്ങളിലുള്ള കുപ്പിവള ഇടുന്നതും മോഡേണാണ്. ബ്രൈറ്റ് കളേഴ്സിനു തന്നെയാണ് ഡിമാന്‍ഡ്. ഫ്ളൂറസന്റ് കളേഴ്സും ബ്രിക്ക് റെഡും ലൈലാക്ക് ബ്ളൂവുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. പത്തുരൂപ മുതലാണ് സിംഗിള്‍ കുപ്പിവളയുടെ വില.