SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
യമഹയുടെ ആദ്യ സ്‌കൂട്ടറായ റേ വിപണിയിലിറക്കി
September 27, 2012, 11:29 pm

ഹൈദ്രാബാദ്: ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ആദ്യ സ്‌കൂട്ടറായ റേ ഇന്ത്യന്‍ വിപണിയിലിറക്കി. 46,000 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂംവില. നഗരങ്ങളിലെ യുവതികളെ ലക്ഷ്യമാക്കിയാണ് റേ രൂപകല്‍പ്പന ചെയ്തതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഉയരും കുറഞ്ഞ സീറ്റ്, അനായാസം ഉപയോഗിക്കാവുന്ന മെയിന്‍ സൈഡ് സ്റ്റാന്‍ഡുകള്‍ എന്നിവയാണ് മറ്റ് സ്‌കൂട്ടറുകളില്‍നിന്ന് റേയെ വ്യത്യസ്തമാക്കുന്നത്.

113 സി.സി നാലുസ്‌ട്രോക്ക് എയര്‍കൂള്‍ഡ് സി.വി.ടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനാണ് റേയ്ക്ക് കരുത്ത് പകരുന്നത്. ടെലിസ്‌കോപിക് ഫോര്‍ക് മുന്‍ സസ്‌പെന്‍ഷനാണ് മറ്റൊരു സവിശേഷത. പിങ്ക്, പര്‍പ്പിള്‍, ബ്ലൂ, ഗ്രേ, ബ്ലാക്ക് നിറങ്ങളില്‍ ലഭിക്കും. ഹൈദ്രാബാദില്‍ നടന്ന ചടങ്ങില്‍ ബ്രാണ്ട് അംബാസഡര്‍ ദീപിക പദുക്കോണാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. മികച്ച ആക്‌സിലറേഷന്‍, ഭാരക്കുറവ്, ഇന്ധനക്ഷമത എന്നിവയാണ് റേയുടെ സവിശേഷതകളെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.