SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ചെരിപ്പിലെ സ്ട്രാപ്പില്‍ പാദസരം
August 16, 2012, 4:01 am

ചെരുപ്പില്‍ തന്നെ പാദസരവും. ചെരിപ്പിലെ ഏറ്റവും പുതിയ തരംഗമാണ് സ്ട്രാപ്പില്‍ നിറയെ ഗുംഗ്രുവും കല്ലുകളും പതിച്ച പാദസരം ചെരുപ്പ്. മണവാട്ടിമാര്‍ക്കാണിതില്‍ കൂടുതല്‍ നോട്ടം. കാലില്‍ വീതിയുള്ള പാദസരം അണിഞ്ഞിരിക്കുകയാണെന്നേ തോന്നൂ. നടക്കുമ്പോള്‍ ഉതിരുന്ന കിലുക്കവും ഡെക്കറേറ്റീവ് ലുക്കും ഈ ചെരുപ്പിനെ മണവാട്ടിമാരുടെ പ്രിയപ്പെട്ട ചെരുപ്പാക്കുന്നു. ചെരുപ്പില്‍ പതിപ്പിച്ചിരിക്കുന്ന കല്ലുകളുടെ ക്വാളിറ്റി പലപ്പോഴും വില്‍പനനിരക്ക് ഉയര്‍ത്തുന്ന  മാനദണ്ഡമാണ്.

സ്വര്‍ണാഭരണങ്ങളില്‍ പതിപ്പിക്കുന്ന സിര്‍ക്കോണ്‍, സരോസ്കി കല്ലുകള്‍ ഇപ്പോള്‍ ബ്രൈഡല്‍ ചെരുപ്പിലും ലഭ്യമാണ്. സ്റ്റോണ്‍ വര്‍ക്കുകള്‍ മാത്രമല്ല, ത്രെഡ് വര്‍ക്ക്,  ജറി വര്‍ക്ക് , കുന്ദന്‍ വര്‍ക്ക് ഇവയെല്ലാം ചെരുപ്പിലുമുണ്ട്. 900 രൂപ മുതല്‍ 4000 രൂപ വരെ ബ്രൈഡല്‍ ചെരുപ്പുകള്‍ക്ക് വിലയുണ്ട്.