SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
അന്ധരായവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിച്ച ബ്രിട്ടീഷ് ദമ്പതിമാര്‍
July 13, 2012, 11:32 pm

കാഴ്ച്ചയില്ലാത്തവര്‍ക്ക് തുണയാകാന്‍ ‍അന്ധരായ ബ്രിട്ടീഷ് ദമ്പതിമാര്‍ വികസിപ്പിച്ച ഒരു സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെത്തി. ഉപകരണത്തിന്റെ പേര് 'ജോര്‍ജി'(Georgie) എന്നാണ്. ശബ്ദസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീനുള്ള ജോര്‍ജി ഫോണില്‍, കാഴ്ച്ചയില്ലാത്തവര്‍ക്ക് അനുഗ്രഹമാകുന്ന ഒട്ടേറെ ആപ്ലിക്കേഷനുകള്‍ (Apps) ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബസ് പിടിക്കാനും ടെക്സ്റ്റ് വായിക്കാനും തങ്ങളിപ്പോഴെവിടെയാണെന്ന് മനസിലാക്കാനുമൊക്കെ സഹായിക്കുന്നവയാണ് ആപ്‌സ്. അന്ധദമ്പതിമാരായ വില്‍സണ്‍ഹിന്‍ഡ്‌സ് (72), മാര്‍ഗരറ്റ് (62) എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍. കേംബ്രിഡ്ജ്‌ഷൈറില്‍ പീറ്റര്‍ബറോയിലെ വിരമിച്ച അധ്യാപകരായ ഈ ദമ്പതിമാര്‍, ഒരു പതിറ്റാണ്ടിലേറെയായി അന്ധരെ സഹായിക്കാനുള്ള സങ്കേതങ്ങള്‍ വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ് മുഴുകിയിരിക്കുന്നത്.

ഈ ദമ്പതിമാര്‍ രൂപംനല്‍കിയ 'സ്‌ക്രീന്‍ റീഡര്‍' (Screen reader) എന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജോര്‍ജി എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍ സ്യൂട്ട് വികസിപ്പിച്ചത്. മാര്‍ഗരറ്റിന്റെ ആദ്യ വഴികാട്ടി നായയുടെ പേരാണ് 'ജോര്‍ജി'. അന്ധര്‍ക്ക് വേണ്ടി കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍ പാക്കേജ് നിര്‍മിച്ച അനുഭവം 'സ്‌ക്രീന്‍ റീഡറി'നുണ്ട്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് അധിഷ്ഠിതമായാണ് ജോര്‍ജി പ്രവര്‍ത്തിക്കുന്നത്.