SET AS HOME PAGE ABOUT US POST YOUR NEWS FEED BACKS AD TARIFF ARCHIVE CONTACT US LUCKY DRAW FONT

 
    
ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ പാലിക്കേണ്ടത്
July 11, 2012, 2:31 am

ഗ്രഹപ്പിഴ ദോഷങ്ങളും മറ്റു ദോഷങ്ങളും പരിഹരിക്കുന്നതിനും ഐശ്വര്യം, അഭീഷ്ടകാര്യസിദ്ധി എന്നിവ കൈവരുത്തുന്നതിനുമായാണ് ഭക്തര്‍ ക്ഷേത്രദര്‍ശനം നടത്താറുള്ളത്. ക്ഷേത്രദര്‍ശനം  ക്ഷേത്രാചാരാനു ഷ്ഠാനങ്ങള്‍ പാലിച്ച് ശരീരവും മനസ്സും ശുദ്ധമാക്കി വേണം നടത്താന്‍. കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ചുമാത്രം ക്ഷേത്രദര്‍ശനം നടത്തുക. ചെരുപ്പ്, തൊപ്പി, തലക്കെട്ട്, കുട എന്നിവ പിടിച്ചു കൊണ്ട് ദര്‍ശനം നടത്താന്‍ പാടില്ല. ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍  തലേദിവസം ധരിച്ച വസ്ത്രം ഉപയോഗിക്കരുത്.

പുരുഷന്മാര്‍ മാറ് മറയ്ക്കാതെയും സ്ത്രീകള്‍ മുഖവും ശിരസും മറയ്ക്കാതെയും വേണം ക്ഷേത്രദര്‍ശനം നടത്താന്‍. നഖം, മുടി, രക്തം, തുപ്പല്‍ എന്നിവ ക്ഷേത്രസന്നിധിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ ആര്‍ത്തവം തുടങ്ങി ഏഴ് ദിവസത്തിനുശേഷം മാത്രമേ ദര്‍ശനം നടത്താവൂ. മരിച്ചപുലയില്‍ 16 ദിവസവും ജനിച്ച പുലയില്‍ 11 ദിവസവും കഴിഞ്ഞേ ദര്‍ശനം പാടുള്ളൂ. അനാവശ്യ സ്ഥലങ്ങളില്‍ കര്‍പ്പൂരം കത്തിക്കുക, പ്രസാദം അണിഞ്ഞശേഷം ബാക്കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുക, ദേവനും ദേവവാഹനത്തിനും ഇടയിലൂടെ സഞ്ചരിക്കുക, കുര്യാലകളിലും വിഗ്രഹങ്ങളിലും തൊട്ട് നമസ്കരിക്കുക തുടങ്ങിയവയും പാടില്ല. സ്ത്രീകള്‍ മുടി അഴിഞ്ഞിട്ട് ദര്‍ശനം നടത്തരുത്.